കരുനാഗപ്പള്ളി: കോഴി കുഞ്ഞുങ്ങള്‍ക്ക് വില വര്‍ദ്ധിച്ചതോടെ ഫാമുകള്‍ അടച്ചു പൂട്ടേï അവസ്ഥയിലാണ് കര്‍ഷകര്‍. 25 മുതല്‍ 30 രൂപ വരെ വിലയ്ക്ക് ലഭ്യമായിരുന്ന ഒരുദിവസം പ്രായമായ കുഞ്ഞുങ്ങള്‍ക്ക് ഇപ്പോള്‍ 54 രൂപയാണു വില. ഇത് കേരളത്തിലെ രïു ലക്ഷത്തോളം വരുന്ന കോഴികര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
നിലവില്‍ കേരളത്തിലെ കോഴി കുഞ്ഞുങ്ങളുടെയും കോഴി ഇറച്ചിയുടെയും വില നിയന്ത്രിക്കുന്നത് വന്‍ ലോബികളാണ്. 54 രൂപ വിലവരുന്ന കുഞ്ഞുങ്ങളെ ഒന്നരമാസം (45 ദിവസം) പരിപാലിച്ച് വില്ക്കുമ്പോള് 90 രൂപയില്‍ താഴെയാണ് കര്ഷകന് ലഭിക്കുന്നത്. തീറ്റയും അനുബന്ധചെലവുകളും കഴിഞ്ഞാല്‍ വേലക്കൂലി പോലും ലഭിക്കാത്ത സാഹചര്യമാണുള്ളത്. കോഴിവളര്‍ത്തല്‍ ഉപജീവനമാക്കിയ ഫാം ഉടമകള്‍ക്ക് പിടിച്ചു നില്ക്കാന് കഴിയാത്ത അവസ്ഥയാണ്. വില വര്‍ദ്ധിച്ചതോടെ മിക്ക ഫാമുകളും വെറുതെ ഇട്ടിരിക്കുകയാണ്.
വന്ലോബികളുടെ ചൂഷണത്തില്‍ നിó് കര്‍ഷകരെ രക്ഷിക്കുന്നതിന് സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഉïാകണമെന്നാണ് കര്ഷകരാവശ്യപ്പെടുന്നത്. സര്‍ക്കാര്‍നിയന്ത്രണത്തില്‍ ഹാച്ചറികള്‍ തുടങ്ങി ന്യായവിലയ്ക്ക് കുഞ്ഞുങ്ങളെ വിതരണം ചെയ്താല്‍ വന്‍കിടക്കാരുടെ ചൂഷണത്തില്‍ നിന്നും കര്‍ഷകരെ രക്ഷിക്കാന്‍ കഴിയും.
കേരളത്തില്‍ കോഴിഫാമുകളെ കൃഷിയിലുള്‍പ്പെടുത്തി കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതിനുള്ള തീരുമാനം ഉടന്‍ ഉïാകുമെന്ന് പറയുന്നെങ്കിലും ഇതുവരെയും സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ല. തമിഴ്നാട് ഉള്‍പ്പെടെ ഉള്ള മറ്റു സംസ്ഥാനങ്ങള്‍ കോഴികര്‍ഷകരെ കൃഷിയിലുള്‍പ്പെടുത്തി ആനുകൂല്യങ്ങള്‍ നല്കി വരുന്നു. ഇതാണ് കുറഞ്ഞവിലയ്ക്ക് കോഴികളെ കേരളത്തിലെ വിപണിയില്‍ എത്തിക്കാന്‍ അവരെ സഹായിക്കുóതും കേരളത്തിലെ കോഴികര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: