കോഴിക്കോട്: കോവിഡാനന്തര ഭാരതത്തിന്റെ ആരോഗ്യപരിരക്ഷയ്ക്കായി റെഡ് ക്രോസ് പുതിയ പദ്ധതികള്‍ ആവിഷ്ക്കരിക്കുമെന്ന് ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി കേരള ഘടകം ചെയര്മാന് സി.വി. ആനന്ദബോസ്. കോഴിക്കോട് ജില്ലാ ഭാരവാഹികള്‍ പങ്കെടുത്ത വെബിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകനിലവാരത്തിലുള്ള സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്താനുള്ള നടപടികള്‍ ഇന്ത്യന്‍ റെഡ് ക്രോസിന്റെ ഭാഗത്ത് നിന്നുണ്ടാവും.
മൊബൈല്‍ ആശുപത്രികള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, വയോജനങ്ങള്‍ക്ക് പുതിയ പദ്ധതികള്‍, പഞ്ചായത്ത് തലത്തില്‍ വിവിധ പദ്ധതികള്‍ എന്നിവക്ക് രൂപം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ജില്ലാ ചെയര്മാന് അഡ്വ.എം. രാജന് അദ്ധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. പത്മകുമാര്‍, അഡ്വ.കെ. രാധാകൃഷ്ണന്, കെ.പി. അബുബക്കര്‍, കെ.വി. ഗംഗാധരന്, അരങ്ങില്‍ ഗീരിഷ്കുമാര്‍, അജിത അഴകത്തില്ലത്ത്, കെ. ദീപു, കെ.കെ. രാജന്, കെ. ചന്ദ്രശേഖരന്, അബ്ദുറഹിമാന്, മാടഞ്ചേരി സത്യനാഥന് സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: