ന്യൂദല്‍ഹി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ടെലിഫോണ്‍ സംഭാഷണം നടത്തി.റഷ്യന്‍ പ്രസിഡന്റിന്റെ ജന്മദിന വേളയില്‍ പ്രധാനമന്ത്രി ഊഷ്മളമായ ആശംസകള്‍ നേര്‍ന്നു.
പുടിനുമായുള്ള ദീര്‍ഘകാല ബന്ധത്തെപ്പറ്റിയും സൗഹൃദത്തെപ്പറ്റിയും പ്രധാനമന്ത്രി ഓര്‍മിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സവിശേഷവും പ്രത്യേകതയാര്‍ന്നതുമായ നയപങ്കാളിത്തത്തിന് കരുത്തു പകരുന്നതില്‍ പുടിന് വഹിച്ച വ്യക്തിപരമായ പങ്കിനെയും പ്രധാനമന്ത്രി ശ്ലാഘിച്ചു.
കോവിഡ് 19 മഹാമാരി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വരും ദിവസങ്ങളില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ ഇരു നേതാക്കളും ധാരണയായി. പൊതുജനാരോഗ്യ സ്ഥിതി സാധാരണ നിലയിലായ ശേഷം, എത്രയും പെട്ടെന്ന് ഇന്ത്യയില്‍ പ്രസിഡന്റ് പുടിനെ സ്വാഗതം ചെയ്യാനുള തന്റെ ഔത്സുക്യം പ്രധാനമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: