പുത്തൂര്‍: മാവടി സര്‍ക്കാര്‍ സ്കൂളിനായി നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം സിപിഎമ്മിലെ ഗ്രൂപ്പ് പോരിനെ തുടര്‍ന്ന് വീïും മാറ്റി. ആദ്യം കഴിഞ്ഞ മാസം 14ന് ഉദ്ഘാടനം തീരുമാനിച്ച് ശിലാഫലകവും സ്കൂളില്‍ എത്തിച്ചെങ്കിലും പാര്‍ട്ടി ഇടപെട്ട് ഉദ്ഘാടനം മാറ്റിവെപ്പിച്ചതായി നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം വീïും സര്‍വ്വകക്ഷിയോഗം കൂടി 9ന് രാവിലെ ഉദ്ഘാടനം നടത്താന്‍ തീരുമാനിച്ചു.
വീïും ശിലാഫലകവും ഒരുക്കി നാട്ടുകാര്‍ കാത്തിരിക്കുമ്പോള്‍ വീïും അറിയിപ്പ് എത്തി. ഉദ്ഘാടനം മാറ്റിയെന്ന്.കുളക്കടയിലെ രï് പ്രമുഖ സിപിഎം നേതാക്കള്‍ തമ്മിലുള്ള തര്‍ക്കമാണ് ഇതിന് പിന്നിലെന്നാണ് ആക്ഷേപം. ഒരു നേതാവിന്റെ പേര് ശിലാഫലകത്തില്‍ വരുന്നത് ഇഷ്ടമല്ലാത്തതാണ് കാരണമത്രെ. പഴയ കെട്ടിടം പൊളിച്ച് താഴെ മൂന്ന് ക്ലാസ് മുറികളും മുകളില്‍ ഒരു ക്ലാസുമുള്ള കെട്ടിടത്തിനായി എംഎല്‍എ ഫïില് നിന്ന് 59 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ അനശ്ചിതത്വത്തിലായത്.
എംഎല്‍എ അയിഷാപോറ്റിയുടെ മെല്ലെപ്പോക്കാണ് ഉദ്ഘാടനം നീളാന്‍ കാരണമെന്ന് ബിജെപി പഞ്ചായത്ത് സമിതി ആരോപിച്ചു. സ്കൂള്‍ അധ്യയന വര്‍ഷം ആരംഭിക്കുംമുന്പേ പണി തീര്‍ത്ത് പാവപ്പെട്ട കുട്ടികള്‍ക്ക് പുതിയ സ്കൂള്‍ കെട്ടിടത്തിലിരുന്ന് പഠിക്കാനുള്ള അവസരമാണ് സിപിഎം ഗ്രൂപ്പ് വഴക്കിലൂടെ നഷ്ടമാവുന്നത്. സിപിഎമ്മിനും എംഎല്‍എക്കുമെതിരെ ജനകീയ പ്രക്ഷേഭം സംഘടിപ്പിക്കുമെന്ന് ബിജെപി മേഖല പ്രസിഡന്റ് വിനോദ് പനയപ്പള്ളില്‍, സംസ്ഥാന കൗണ്‍സിലംഗം ഹരി മൈലംകുളം എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: