തിരുവനന്തപുരം സജീവ ക്രിക്കറ്റില്‍നിന്ന് വിരമിച്ച എം എസ് ധോണി തന്റെ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് വീഡിയോയുമായി ആരാധകന്. പ്രവാസി വ്യവസായിയും സിനിമാ നിര്‍മ്മാതാവുമായ പ്രഭിരാജ് നടരാജന് ആണ് അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പ്രിയ താരത്തിനായി സമര്‍പ്പിച്ചത്. ‘ട്രിബ്യുട്ട് ടു എം എസ് ധോണി ‘ എന്ന പേരില്‍ പുറത്തിറക്കിയ വീഡിയോ , ദേശീയ താരവും കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ സച്ചിന് ബേബി തന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രകാശനം ചെയ്തു.
ഒരു ക്രിക്കറ്റ് താരമെന്ന നിലയിലുള്ള ആരാധന മാത്രമല്ല ഇത്തരം ഒരു വീഡിയോ ചെയ്യാനുള്ള പ്രചോദനമെന്ന് പ്രഭിരാജ് പറയുന്നു. ‘ റാഞ്ചി പോലെയുള്ള ഒരു സാധാരണ ഗ്രാമത്തില്‍ ജനിച്ച്, സ്വന്തം കഴിവുകൊണ്ട് മാത്രം നക്ഷത്ര പദവിയിലേക്ക് ഉയര്‍ന്ന വ്യക്തിയാണ് ധോണി . തന്റെ തൊഴിലില്‍ അദ്ദേഹം പ്രകടിപ്പിച്ച സമര്‍പ്പണവും അര്‍പ്പണബോധവും നേതൃഗുണവും അപ്രതീക്ഷിത തോല്‍വികളെ വിജയത്തിലേക്കുള്ള ചവിട്ടുപടി കളായി മാറ്റാനുള്ള കഴിവും അദ്ദേഹത്തിന് മാത്രമുള്ളതാണ്. ജയത്തില്‍ കുറഞ്ഞ ഒന്നിനോടും സന്ധിയില്ല എന്ന അദ്ദേഹത്തിന്റെ അടങ്ങാത്ത വാശിയാണ് രണ്ടായിരത്തി പതിനൊന്നിലെ വേള്‍ഡ് കപ്പില്‍ മുത്തമിടാനുള്ള ഭാഗ്യം ടീം ഇന്ത്യയ്ക്ക് നേടിക്കൊടുത്തത്. ഇത്തരത്തില്‍, ക്രിക്കറ്റില്‍ മാത്രമല്ല, എന്റെ ജീവിതത്തിനു മുഴുവന്‍ പ്രചോദനം നല്കിയ വ്യക്തിയാണ് അദ്ദേഹം ‘ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ധോണിയുടെ ജീവിത മാതൃക, പുതിയ തലമുറയ്ക്ക് പകര്‍ന്നു കൊടുക്കാന്‍ അദ്ദേഹത്തിനുള്ള ഒരു സമര്‍പ്പണം എന്ന നിലയില്‍ ഒരു ക്രിക്കറ്റ് അക്കാദമി സ്ഥാപിക്കുമെന്നും അതിന് ‘ എം എസ് ധോണി ക്രിക്കറ്റ് അക്കാദമി ‘ എന്ന് നാമകരണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രശസ്ത രഞ്ജി താരം സുനില്‍ സാമും ആയി ചേര്‍ന്നായിരിയ്ക്കും അക്കാദമി ആരംഭിക്കുക . നാട്ടിലെ സാധാരണക്കാരായ കുട്ടികള്‍ക്ക്, അവരുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ ഇത് സഹായകമാകുമെന്നും അദ്ദേഹം പ്രത്യാശിച്ചു.
ഷാര്‍ജ ആസ്ഥാനമായ എരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാനേജിംഗ് ഡയറക്ടര്‍ കൂടിയായ പ്രഭിരാജ്, ഏരീസ് ഗ്രൂപ്പ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനും , കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് ക്രിക്കറ്റ് ടീം അംഗവും കൂടിയാണ്.
Youtube Video Link: https://youtu.be/eBsgd0IZChY
Sachin Baby FB Post :https://www.facebook.com/261670830619458/posts/3312098378910006/
പ്രതികരിക്കാൻ ഇവിടെ എഴുതുക: