മട്ടാഞ്ചേരി: കൊറോണ പ്രോട്ടോക്കോള്‍ ലംഘനം തടയുന്നതിനായി രൂപീകരിച്ച കൊറോണ ഫ്ളയിങ് സ്ക്വാഡ് കൊച്ചി താലൂക്കില്‍ നാല് ദിവസം കൊണ്ട് പിഴയിനത്തില്‍ ഈടാക്കിയത് 40000 രൂപ.
വൈപ്പിന്‍, കൊച്ചി മേഖലയില്‍ നിന്നാണ് പ്രവര്‍ത്തനം തുടങ്ങി നാല് ദിവസം കൊണ്ട് ഇത്രയും തുക പിഴയീടാക്കിയത്.
പൊതുയിടങ്ങളില്‍ മാസ്ക് ധരിക്കാതിരിക്കുക, കടകളില്‍ സാനിറ്റൈസര്‍, രജിസ്റ്റര്‍ എന്നിവ സൂക്ഷിക്കാതിരിക്കുക, ജീവനക്കാര്‍ മാസ്ക് ധരിക്കാതിരിക്കുക, വസ്ത്ര വില്പന ശാലകളില്‍ തെര്‍മല്‍ സ്കാനര്‍ ഉപയോഗിക്കാതിരിക്കുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്കാണ് പിഴ ഈടാക്കിയത്.
തഹസില്‍ദാര്‍മാരായ ദേവരാജന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ വേണുഗോപാല്‍, ജോസഫ് ആന്റണി ഹെര്‍ട്ടിസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന. അവധി ദിവസങ്ങളില്‍ ഉള്‍പ്പടെ ശക്തമായ പരിശോധന നടത്താനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: