കാക്കനാട്: സംസ്ഥാന കായിക മേളക്ക് ആതിഥ്യമരുളാന്‍ ലക്ഷ്യമിട്ട് തൃക്കാക്കര മുനിസിപ്പല്‍ ഗ്രൗണ്ട് നവീകരിച്ച് ഫ്ലഡ്ലൈറ്റ് സ്റ്റേഡിയമാക്കാനുള്ള പദ്ധതി ഒരു വര്‍ഷം പിന്നിട്ടിട്ടും ഫയലില്‍ തന്നെ. ഇതിനായി 17 ലക്ഷത്തോളം രൂപ അനുവദിച്ച് ടെന്‍ഡര്‍ നടപടി തുടങ്ങാന്‍ തീരുമാനിച്ചിരുന്നു.
രാത്രികാല കായിക മല്‍സരങ്ങള്‍ക്ക് മൈതാനത്തെ സജ്ജമാക്കുകയായിരുന്നു ലക്ഷ്യം. നഗരസഭ ഫണ്ടിന് പുറമേ ഇതര കായിക ഏജന്‍സികളില്‍ നിന്നും എംപി, എംഎല്‍എ ഫണ്ടും ഇതിനായി വിനിയോഗിക്കുമെന്നായിരുന്നു പ്രഖ്യാപനം.
കൊച്ചി നഗരത്തില്‍ നടക്കുന്ന വിവിധ കായിക മല്‍സരങ്ങള്‍ക്ക് ഭാവിയില്‍ തൃക്കാക്കര മുനിസിപ്പല്‍ സ്റ്റേഡിയം വേദിയാക്കാന്‍ നിലവിലുള്ള മൈതാനത്തിന്റെ മുഴുവന്‍ സ്ഥലവും പ്രയോജനപ്പെടുത്തും വിധമായിരുന്നു പദ്ധതി. ഇതിനോട് ചേര്‍ന്നുള്ള റവന്യു പുറമ്പോക്കിന്റെ ഒരു ഭാഗവും മൈതാനം വിപുലീകരിക്കാന്‍ നേരത്തെ റവന്യു വകുപ്പ് അനുവദിച്ചിരുന്നു. തൃക്കാക്കര നഗര പരിധിയില്‍ പണം മുടക്കി കായിക വിനോദത്തിന് വിട്ടു കൊടുത്ത ഇരുപതോളം സിന്തറ്റിക് ടര്‍ഫുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
നഗരസഭ സ്റ്റേഡിയം ഫ്ലഡ്ലൈറ്റ് ആക്കുന്നതോടെ നാമമാത്ര തുക ഈടാക്കി പൊതുജനങ്ങള്‍ക്കു പ്രയോജനപ്പെടുത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: