സുരേഷ് ഗോപി നായക വേഷത്തില്‍ എത്തുന്ന ‘കാവല്‍’ സിനിമയുടെ രണ്ടാം ഘട്ട ചിത്രീകരണം അടുത്ത ആഴ്ച തുടങ്ങും. പാലക്കാടും വണ്ടിപ്പെരിയാറിലുമായാണ് രണ്ടാംഘട്ട ചിത്രീകരണം നടക്കുക. നേരത്തെ ആദ്യഘട്ട ചിത്രീകരണം കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്നു. ഒക്ടടോബര്‍ ഏഴുമുതലാണ് രണ്ടാംഘട്ട ഷെഡ്യൂളുകള്‍ തയാറാക്കിയിരിക്കുന്നത്.
മമ്മൂട്ടിയുടെ ‘കസബ’യ്ക്ക് ശേഷം നിഥിന് രഞ്ജി പണിക്കര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയാണ് ‘കാവല്‍’. സുരേഷ് ഗോപിയുടെ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കായി കാവലിന്റെ ടീസര്‍ പുറത്തിവിട്ടിരുന്നു.
ഗുഡ് വില്‍ എന്റെര്‍ടെയിന്‍മെന്റ്സിനു വേണ്ടി ജോബി ജോര്‍ജാണ് സിനിമ നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് തീരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് ലോക്ഡൗണ്‍ എത്തിയത്. എറണാകുളത്തും കട്ടപ്പനയിലുമായാണ് ഇതിന്റെ ഷൂട്ടിങ് നടന്നിട്ടുള്ളത്. തമ്പാന് എന്നാണ് സിനിമയില്‍ സുരേഷ് ഗോപിയുടെ കാഥാപാത്രത്തിന്റെ പേര്.
1965ല്‍ പുറത്തിറങ്ങിയ ഓടയില്‍ നിന്ന് എന്ന സിനിമയിലൂടെ ബാലതാരമായാണ് സുരേഷ് ഗോപി അഭിനയരംഗത്തെത്തുന്നത്. മികച്ച നടനുള്ള ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ അടക്കം നിരവധി പുരസ്കാരങ്ങള്‍ താരത്തിനെ തേടിയെത്തിയിട്ടുണ്ട്. ചെറിയ ഇടവേളയ്ക്കു ശേഷം ഇക്കൊല്ലം വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെയാണ് സുരേഷ്ഗോപി വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: