തിരുവനന്തപുരം : കണ്ടെയ്ന്മെന്റ് സോണ്‍ അല്ലാത്ത സ്ഥലങ്ങളില്‍ 144 പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കില്ല. സമരങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമമാണ് പിണറായി സര്‍ക്കാര്‍ നടത്തുന്നത്. നിരോധനാജ്ഞ കോണ്‍ഗ്രസിന് ലംഘിക്കേണ്ടി വരുമെന്നും കെ. മുരളീധരന് എംപി.
രോഗ വ്യാപനം എന്ന പേരില്‍ കണ്ടെയ്ന്മെന്റ് സോണ്‍ അല്ലാത്ത സ്ഥലങ്ങളിലും 144 പ്രഖ്യാപിക്കുന്നത് ശരിയല്ല. സര്‍ക്കാരിനെതിരെ സമരം നടത്തുന്നത് ഒഴിവാക്കാനുള്ള ശ്രമമാണ് ഇത്. കോണ്‍ഗ്രസിന് ഇത് ലംഘിക്കേണ്ടി വരും. 144 ലംഘിക്കുമ്പോള്‍ കേസ് എടുക്കുന്നെങ്കില്‍ എടുക്കട്ടെ. കുറച്ച് മാസം കഴിഞ്ഞാല്‍ ആ കേസ് കോണ്‍ഗ്രസ് തന്നെ കൈകാര്യം ചെയ്യുമെന്നും മുരളീധരന് പറഞ്ഞു.
അതേസമയം യുണിടാക് രമേശ് ചെന്നിത്തലയ്ക്ക് ഐ ഫോണ്‍ നല്‍കിയത് പ്രതിപക്ഷ നേതാവ് തന്നെ നിഷേധിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന് ആരുടെ കൈയ്യില്‍ നിന്നും ഒന്നും വാങ്ങേണ്ട കാര്യമില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിദേശത്ത് നിന്നടക്കം അധ്വാനിച്ച് തങ്ങള്‍ക്ക് വേണ്ടതെല്ലാം കൊണ്ടു തരുന്നുണ്ട്. എന്നാല്‍ കള്ളക്കടത്തുകാരിലും കരിഞ്ചന്തക്കാരിലുമാണ് സിപിഎമ്മിന്റെ രക്ഷയെന്നും മുരളീധരന് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: