നെടുങ്കണ്ടം: അയോധ്യ തര്‍ക്കമന്ദിരം തകര്‍ന്ന വിഷയത്തില്‍ കോടതി വിധിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ച് എസ്ഡിപിഐ ക്യാമ്പസ് ഫ്രണ്ട്. തൂക്കുപാലം ടൗണിലാണ് സമാധാന അന്തരീക്ഷം തകര്‍ക്കുന്ന വിധതിലാണ് എസ്ഡിപിഎ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്.
അയോധ്യ തര്‍ക്കമന്ദിരം തകര്‍ക്കപ്പെട്ട സംഭവത്തില്‍ സിബിഐ കോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് തൂക്കുപാലം ടൗണില്‍ ക്യാമ്പസ് ഫ്രണ്ട് എസ്ഡിപിഐ സംഘടനകള്‍ മണിക്കൂറുകളോളം അഴിഞ്ഞാടിയത്. വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ട് ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തിയ ഇവര്‍ സംഘ പരിവാര്‍ സംഘടനകളുടെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെയും, കോടതിക്കെതിരെയും അസഭ്യവര്‍ഷം നടത്തുകയും ടൗണില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
തുടര്‍ന്ന് നാട്ടുകാരും വിവിധ സംഘടനാ നേതാക്കളും പോലീസിനെ വിവരമറിയിച്ചെങ്കിലും പോലീസ് നടപടി സ്വീകരിച്ചില്ല. കഴിഞ്ഞ ഏതാനും നാളുകളായി തൂക്കുപാലത്തും സമീപപ്രദേശങ്ങളിലും തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനം ശക്തമാണെന്നും ആരോപണമുണ്ട്. ബിജെപി മുന്‍ സംസ്ഥാന സെക്രട്ടറി എ.കെ. നസീറിനെ പള്ളിയില്‍ പ്രാര്‍ത്ഥിക്കുവാന്‍ എത്തിയപ്പോള്‍ ആക്രമിച്ച സംഘത്തില്‍പെട്ട അംഗങ്ങളും ബുധാഴ്ച അയോധ്യാ വിധിക്കെതിരെ പ്രകടനം നടത്തിയിരുന്നു.
കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പ്രദേശത്ത് മതസ്പര്‍ദ്ധ വളര്‍ത്തി വര്‍ഗീയ കലാപം ഉണ്ടാക്കുവാനുള്ള ശ്രമമാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ നടത്തി വരുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങളെക്കുറിച്ച് എന്‍ഐഎ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ അന്വേഷണം നടത്തണമെന്ന് സംഘപരിവാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: