കാഞ്ഞങ്ങാട്: കൊറോണയുടെ പേര് പറഞ്ഞ് ജില്ലാ ആശുപത്രിയെ തകര്‍ക്കാന്‍ നോക്കുന്നത് സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണെന്ന് ബിജെപി ജില്ലാ ജനാല് സെക്രട്ടറി എ.വേലായുധന് ആരോപിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി കൊറോണാ രോഗികള്‍ക്കായി മാറ്റിവെയ്ക്കുന്നതില്‍ പ്രതിഷേധിച്ചു കൊണ്ട് ബിജെപി കാഞ്ഞങ്ങാട് മുനിസിപ്പല്‍ കമ്മറ്റി നടത്തിയ ഡി.എം.ഒ ഓഫീസ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു വേലായുധന്. ജില്ലയിലെ പ്രധാന ആശുപത്രിയും അടിസ്ഥാന സൗകര്യങ്ങളുമുള്ള ജില്ല ആശുപത്രി പൂര്‍ണ്ണമായും കൊറോണാ രോഗികള്‍ക്കായി മാറ്റിവെയ്ക്കുമ്പോള്‍ വഴിയാധാരമാവുന്നത് പട്ടിണി പാവങ്ങളായ സാധാരണക്കാരായ രോഗികളാണ്. പാവപ്പെട്ടവന് രോഗം വന്നാല്‍ ധര്മ്മാശുപത്രിയെന്ന് വിളിച്ചിരുന്ന സര്‍ക്കാര്‍ ആശുപത്രി മാത്രമാണാശ്രയം. അവിടെയും വാതില്‍ കൊട്ടിയടച്ചാല്‍ ആത്മഹത്യ മാത്രമാണ് മുന്നിലുള്ളത്.
ജില്ലയില്‍ കൊറോണാ രോഗം അനുദിനം വര്‍ദ്ധിക്കുന്നു. എഴുപത് ശതമാനം രോഗികളും സ്വന്തം വീട്ടില്‍ കൊറൊന്റെയിനില് കഴിയുന്നു. സര്‍ക്കാര്‍ സംവിധാനമൊരുക്കുന്നില്ല. ഗുരുതരമായി രോഗം ബാധിച്ച കൊറോണാ രോഗികള്‍ക്കായി പ്രത്യേകം സംവിധാനമൊരുക്കണം.കഴിഞ്ഞ ഏഴ് മാസങ്ങളായി കേരളത്തില്‍ കൊറോണാ രോഗം വ്യാപിക്കുകയാണ്. രോഗം വര്‍ദ്ധിക്കുമ്പോള്‍ ആവശ്യമായ സൗകര്യം ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ആരോഗ്യ രംഗം കുത്തഴിഞ്ഞിരിക്കുകയാണ്. കാര്യക്ഷമതയുടെ കുറവും വേണ്ടത്ര മുന്നൊരുക്കവും നടത്താത്തതിനാല്‍ കൊറോണാ രോഗികള്‍ക്ക് ഇടമില്ലാതായി. സര്‍ക്കാരിന് എളുപ്പം കിട്ടിയത് എല്ലാ സൗകര്യങ്ങളുമുള്ള ജില്ലാ ആശുപത്രിയായിരുന്നു. ജില്ലാ ആശുപത്രിയിലെ രോഗികളെ പല സ്ഥലങ്ങളിലെ താലൂക്ക് ആശുപത്രികളിലേക്കും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേക്കും പറഞ്ഞു വിടാനൊരുങ്ങുകയാണ്. എന്നാല്‍ വേണ്ടത്ര സൗകര്യങ്ങളോ തയ്യാറെടുപ്പുകളോ ഇല്ലാതെയാണ് രോഗികളെ തള്ളിവിടുന്നത്. പ്രസവ ചികിത്സയ്ക്കായി കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലേക്കാണ് പറഞ്ഞു വിടാന്‍ ഉദ്ദേശിക്കുന്നത്. കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ ഫ്രണ്ട് ഓഫീസല്ലാതെ മറ്റൊരു സൗകര്യവും മാസങ്ങളായിട്ടും തയ്യാറാക്കിയിട്ടില്ല. എഴു മാസമായി കൊറോണാ രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിലെങ്കിലും സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.
ജില്ലയുടെ പരിതാപകരമായ അവസ്ഥ കണ്ട് ചട്ടഞ്ചാലില്‍ ടാറ്റാ ഗ്രൂപ്പ് പണിതു നല്കിയ 540 കിടക്കകളുള്ള കൊവിഡ് ആശുപത്രിയില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാന്‍ ഇത്രനാളായിട്ടും സര്‍ക്കാരിനായില്ല. എല്ലാ അടിസ്ഥാന സൗകര്യങ്ങളും ടാറ്റ ഒരുക്കിയിട്ടും ജീവനക്കാരെ നിയമിക്കാത്തത് പിടിപ്പുകേടും ജനവഞ്ചനയുമാണ്. ആരോഗ്യ രംഗത്തിന്റെ സമ്പൂര്‍ണ്ണ തകര്‍ച്ചയാണ് ഇത് കാണിക്കുന്നത്.
ജില്ലാ ആശുപത്രിയെ പാവപ്പെട്ട രോഗികള്‍ക്കായി പഴയതു പോലെ തുടര്‍ന്നുകൊണ്ട് കൊറോണ രോഗികള്‍ക്ക് ഉക്കിനടുക്കയിലും ചട്ടഞ്ചാലിലും സൗകര്യമൊരുക്കണമെന്നാണ് ബിജെപിയുടെ നിര്‍ദ്ദേശം. പാവപ്പെട്ടവരെ മറന്നു കൊണ്ടുള്ള പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ വരും ദിവസങ്ങളില്‍ ശക്തമായ സമര പരമ്പരയുമായി ബിജെപി മുന്നോട്ട് പോകുമെന്നും വേലായുധന് മുന്നറിയിപ്പു നല്കി.
ധര്‍ണ്ണ സമരത്തില്‍ മുനിസിപ്പല്‍ നോര്‍ത്ത് ഏരിയ പ്രസിസണ്ട് എച്ച്.ആര്.ശ്രീധരന് അദ്ധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡണ്ട് എം.ബാല്‍ രാജ്, മണ്ഡലം പ്രസിഡണ്ട് എന്‍.മധു എന്നിവര്‍ സംസാരിച്ചു. എം.പ്രശാന്ത്, സി.കെ. വല്സലന്, ബിജി ബാബു, വീണാ ദാമോദരന്‍ എന്നിവര്‍ ധര്‍ണ്ണയ്ക്ക് നേതൃത്വം നല്കി. എ.കൃഷ്ണന് സ്വാഗതവും ഉണ്ണികൃഷ്ണന് കല്യാണ്‍ റോഡ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: