കൊച്ചി: അഴിമതിക്കാരെന്ന കളങ്കം മറയ്ക്കാന്‍ ലക്ഷ്യമിട്ട് പിണറായി സര്‍ക്കാര്‍ രാജ്യം കണ്ട ഏറ്റവും മികച്ച സാങ്കേതിക വിദഗ്ദ്ധന് ഇ. ശ്രീധരന്റെ കാലുപിടിക്കുന്നു. കൊച്ചി മെട്രോ നിര്‍മാണ-ഉദ്ഘാടന വേളയില്‍ പിണറായി സര്‍ക്കാരും പാര്‍ട്ടിയും അവഹേളിക്കുകയും ആക്ഷേപിക്കുകയും ചെയ്ത മെട്രോമാനു മുന്നില്‍ അപേക്ഷയുമായി നില്ക്കേണ്ടിവന്നു.
ഇ. ശ്രീധരന് ദല്‍ഹി മെട്രോ കോര്‍പ്പറേഷന്റെ തലപ്പത്തായിരിക്കെയാണ് പാലാരിവട്ടം പാലം പണിയാന്‍ സംസ്ഥാനം തീരുമാനിച്ചത്. അന്ന് യുഡിഎഫ് സര്‍ക്കാര്‍, പൊതുമരാമത്തുവകുപ്പിനെക്കൊണ്ട് ചെയ്യിച്ചു. പിന്നീട് എല്‍ഡിഎഫ് ഭരണത്തില്‍ വന്നപ്പോഴാണ് കൊച്ചിയില്‍ത്തന്നെ വൈറ്റിലയിലും കുണ്ടന്നൂരിലും മേല്‍പ്പാലം പണിഞ്ഞത്. അതും ഡിഎംആര്‍സിയെ ഏല്‍പ്പിക്കുകയോ ഇ. ശ്രീധരനെ ആശ്രയിക്കുകയോ ചെയ്തില്ല. പരസ്യമായി ഇ. ശ്രീധരനെ ആക്ഷേപിക്കുകയായിരുന്നു പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്.
എന്നാല്‍, ഇപ്പോള്‍, അഴിമതിപ്പാലമായി, ആക്ഷേപക്കുഴിയില്‍ വീണപ്പോള്‍, പാലം 90 ശതമാനവും പണിഞ്ഞ യുഡിഎഫ് ‘രാഷ്ട്രീയക്കമ്പനിയുമായുള്ള’ ധാരണയിലാണ് ‘മെട്രോമാനെ’ പാലംപണിയുടെ ചുമതല ഏല്‍പ്പിക്കാന്‍ ‘എല്‍ഡിഎഫ് രാഷ്ട്രീയക്കമ്പനി’ തീരുമാനിച്ചതെന്നാണ് വിവരം. പാലാരിവട്ടംപാലത്തെച്ചൊല്ലിയുള്ള വിവാദത്തില്‍ അങ്ങനെ ഇരുകൂട്ടരും ധാരണയിലെത്തും.
പുതിയപാലമാണ് നല്ലതെന്ന ശുപാര്‍ശ ശ്രീധരന്റേതാണ്. പക്ഷേ, പാലം പണിമേല്‍നോട്ടം അദ്ദേഹം ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രിയേ ഉറപ്പു പറയുന്നുള്ളു. കാരണം, അടുത്ത മാസം പത്തോടെ ഡിഎംആര്‍സിയുടെ കേരളത്തിലെ മുഴുവന്‍ പ്രവര്‍ത്തനവും അവസാനിപ്പിക്കുകയാണ്. ഇതിനുള്ള ഔദ്യോഗിക തീരുമാനം അദ്ദേഹം മാര്‍ച്ചില്‍ കൈക്കൊണ്ട് അധികൃതരെ അറിയിച്ചതാണ്. ഇക്കാര്യം മുഖ്യമന്ത്രിക്കും അറിയാം. നിര്‍മാണം മറ്റൊരു സംവിധാനവും നിര്‍ദേശം നല്കല് ശ്രീധരനുമെന്നത് അദ്ദേഹം സമ്മതിക്കാനിടയില്ലെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു.
എല്ലാത്തരം ഔദ്യോഗിക ചുമതലകളും ഒഴിയുകയാണ് ഇ. ശ്രീധരന്. ചമ്പക്കര പാലത്തിന്റെ നിര്‍മാണമാണ് ശേഷിക്കുന്നത്. അത് അവസാന മിനുക്കു പണിയിലാണ്. പിന്നെ ശേഷിക്കുന്നത് കശ്മീര്‍ ദാല്‍ തടാകത്തിന്റെ ശുചീകരണവും സൗന്ദര്യവല്‍ക്കരണവും മാത്രമാണ്. അതും കഴിയാറാകുന്നു.
ഇ. ശ്രീധരന്റെ പേരില്‍ വൈറ്റില, കുണ്ടന്നൂര്‍, ചമ്പക്കര പാലങ്ങളുടെ ഉദ്ഘാടനം എന്നിവയിലൂടെ സര്‍ക്കാരിന് പുതിയ മുഖച്ഛായ പ്രചരിപ്പിക്കാനാണ് പിണറായി സര്‍ക്കാരിന്റെ പദ്ധതി.
ആറു മാസത്തിനകം പൂര്‍ത്തിയാക്കും
തിരുവനന്തപുരം: സുപ്രീം കോടതി ഉത്തരവിന്റെ കൂടി പശ്ചാത്തലത്തില്‍ പാലാരിവട്ടം പാലം പൊളിച്ച് പണിയുന്ന പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതുസംബന്ധിച്ച് ഇ. ശ്രീധരനുമായി സംസാരിച്ചു. നിര്‍മാണ മേല്‍നോട്ടം ഏറ്റെടുക്കാമെന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ നിര്‍മാണ പ്രവര്‍ത്തനം ഉടനെ ആരംഭിക്കും. എട്ടുമാസത്തിനകം പണി പൂര്‍ത്തിയാക്കാനാവും സമയബന്ധിതമായി തന്നെ പദ്ധതി നടപ്പാക്കാനാകുമെന്നാണ് കണക്കാക്കുന്നത്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമായ ഒരു സംഭവമാണ് പാലാരിവട്ടം പാലം നിര്‍മാണവുമായി ബന്ധപ്പെട്ട ക്രമക്കേടെന്ന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: