കാസര്‍കോട്: ടാറ്റ ഗ്രൂപ്പ് 60 കോടി രൂപ ചിലവില്‍ തേക്കിലില് നിര്‍മിച്ച് സംസ്ഥാന സര്‍ക്കാരിന് കൈമാറിയ കൊവിഡ് കെയര്‍ സെന്റരില്‍ അടിയന്തിരമായി ചികിത്സ ആരംഭിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.ശ്രീകാന്ത് ആവശ്യപ്പെട്ടു. റെക്കോര്‍ഡ് വേഗത്തില്‍ മാതൃകാപരമായി നിര്‍മിച്ച് നല്കിയ ആശുപത്രി ഇനിയും തുറന്നിട്ടില്ല. ഡോക്ടര്‍മാരെയോ, ജീവനക്കാരെയോ നിയമിച്ചിട്ടില്ല. ടാറ്റ നിര്‍മാണം തുടങ്ങുമ്പോള്‍ തന്നെ ജീവനക്കാരുടെ നിയമനത്തിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമായിരുന്നു. പക്ഷേ അതുണ്ടായില്ല.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു വീക്ഷണവുമില്ലായെന്നതിന്റെ തെളിവാണിത്. ജില്ലയില്‍ കൊവിഡ് പ്രതിരോധത്തിനും മറ്റു രോഗങ്ങള്‍ക്കുള്ള ചികിത്സ സൗകര്യങ്ങളില്ലെന്നും ബിജെപി കുറ്റപ്പെടുത്തി. ടാറ്റ കൊവിഡ് ചികിത്സാകേന്ദ്രം തുറക്കാതെ ജനങ്ങളെ സര്‍ക്കാര്‍ കബളിപ്പിക്കുന്നതായും ശ്രീകാന്ത് കുറ്റപ്പെടുത്തി.
ജില്ലയില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും തസ്തികകള്‍ ഒഴിഞ്ഞു കിടക്കുമ്പോള്‍ നിയമിച്ച ഡോക്ടര്‍മാരെയും സ്ഥലം മാറ്റുന്നത് അംഗീകരിക്കാനാവില്ല. പിണറായി സര്‍ക്കാര്‍ ജില്ലയെ പൂര്‍ണമായി അവഗണിക്കുകയാണെന്നും ശ്രീകാന്ത് ആരോപിച്ചു. ഈ വിഷയത്തില്‍ എംഎല്‍എമാരുടെ മൗനം പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: