ബത്തേരി: കൊറോണ കാലത്ത് ദുരിതയാത്രയുമായി വയനാട്ടുകാര്‍. ആശുപത്രി ആവശ്യങ്ങളുമായി ചുരമിറങ്ങുന്ന വയനാട്ടുകാര്‍ക്ക് രോഗഭീതിയെക്കാള്‍ ഉള്ളത് യാത്രാദുരിതമാണ്. മണിക്കൂറുകള്‍ ഇടവിട്ടാണ് ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നത്. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് സീറ്റുകളില്‍ മാത്രമെ യാത്രക്കാരെ അനുവദിക്കൂ. ഇത് വാഹനം പുറപ്പെടുമ്പോള്‍ തന്നെ നിറഞ്ഞിരിക്കും.
മെഡിക്കല്‍ കോളേജ് സ്റ്റോപ്പിലടക്കം മറ്റിടങ്ങളിലെല്ലാം കാത്തു നില്ക്കുന്ന യാത്രക്കാരുടെ ദുരിത കാഴ്ച്ചകളാണ് ഓരോ കേന്ദ്രങ്ങളിലും. വയനാട്ടില്‍ മെഡിക്കല്‍ കോളേജില്ലാത്തതിനാല്‍ നിരവധിയാളുകളാണ് ദിവസവും ചുരമിറങ്ങുന്നത്. രോഗികളെയും കൊണ്ട് ബസ്സില്‍ പോയി മരുന്നു വാങ്ങേണ്ടവര്‍ക്ക് തിരികെ വീട്ടിലെത്താന്‍ നന്നേ ബുദ്ധിമുട്ടേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്.
കഴിഞ്ഞ ദിവസം മരുന്നു വാങ്ങാന്‍ ചുരമിറങ്ങിയ ദമ്പതികള്‍ക്ക് കോഴിക്കോട് നിന്ന് വൈകിട്ട് ആറ് മണിക്ക് പുറപ്പെടുന്ന ബത്തേരി സൂപ്പര്‍ഫാസ്റ്റ് വന്നതിനു ശേഷമാണ് യാത്ര ചെയ്യാനായത്. ഇതിനിടയില്‍ നാലോളം ബസ്സുകള്‍ വയനാട്ടിലേക്ക് ചുരം കയറിയതായും ഇവര്‍ പറയുന്നു. അടിയന്തിര ആവശ്യങ്ങള്‍ക്കെത്തുന്നവര്‍ക്ക് കെഎസ്ആര് ടിസി യാത്രാ സൗകര്യമൊരുക്കണമെന്നും അധികൃര്‍ ഇടപെടണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം
പ്രതികരിക്കാൻ ഇവിടെ എഴുതുക: