ന്യൂദൽഹി:കൂടുതൽ കോവിഡ് രോഗികളുള്ള ആറു സംസ്ഥാനങ്ങളിൽ ഒന്നായി കേരളം മാറി. മഹാരാഷ്ട്ര, കർണാടക,ആന്ധ്ര പ്രദേശ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, തമിഴ് നാട് എന്നി സംസ്ഥാനങ്ങളിൽ മാത്രമാണ് കേരളത്തേക്കാൾ കൂടുതൽ കോവിഡ് രോഗികൾ
മുഖ്യമന്ത്രി പുറത്തുവിട്ട കണക്കനുസരിച്ച്സംസ്ഥാനത്ത് 4125 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് ഇന്ന് 19 പേര് മരണമടഞ്ഞു. 40,382 പേര് നിലവില്‍ ചികിത്സയിലുണ്ട്. 3463 പേര്‍ക്കും സമ്പര്‍ക്കംമൂലമാണ് ഇന്ന് രോഗബാധയുണ്ടായത്. ഉറവിടമറിയാത്തത് 412 പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 87 പേര് ആരോഗ്യപ്രവര്‍ത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 38,574 സാമ്പിളുകള്‍ പരിശോധന നടത്തി. 3007 പേര് രോഗവിമുക്തരായി.
കേന്ദ്രത്തിനു നൽകിയ കണക്കിൽ 39354 രോഗികളാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: