തലശ്ശേരി: തലശ്ശേരി മേഖലയില്‍ പൊലിസും ബോംബ് സ്ക്വാഡും നടത്തിയ പരിശോധനയില്‍ സി പി എം കേന്ദ്രത്തിൽ വാളും ബോംബ് നിര്‍മിക്കാനുപയോഗിക്കുന്ന സ്ഫോടക വസ്തുക്കളും കണ്ടെത്തി. സി പി എം ശക്തി കേന്ദ്രമായ കുട്ടിമാക്കൂലിൽ നിന്ന്
ഒരു വാളും കുയ്യാലി ബസ് സ്റ്റോപ്പിനു സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് സ്ഫോടക വസ്തുക്കളുമാണ് കണ്ടെത്തിയത്.കുയ്യാലിയിൽ നിന്ന് സ്ഫോടനത്തിന് ഉപയോഗിക്കുന്ന സൾഫർ, അമോണിയം നൈട്രേറ്റ്, ഗുണ്ടുകൾ എന്നിവയാണ് കണ്ടെത്തിയത്. ജില്ലാ പൊലിസ് മേധാവി യതീഷ് ചന്ദ്രയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു പരിശോധന.
പിടികൂടിയ വസ്തുക്കള്‍ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ മുതല്‍ കുയ്യാലി, കാവുംഭാഗം, കൊളശ്ശേരി, തയ്യില്‍ സ്കൂള്‍ പരിസരം, ഊരാങ്കോട്, കുട്ടിമാക്കൂല്‍ എന്നിവടങ്ങളിലാണ് ബോംബ് സ്ക്വാഡും പൊലിസും ചേര്‍ന്ന് സംയുക്തമായി പരിശോധന നടത്തിയത്. കണ്ണൂര്‍ ജില്ലയില്‍ രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യം മുന്നില്‍ കണ്ടാണ് പരിശോധന കര്‍ശനമാക്കിയത്.
നേരത്തെയും ജില്ലയില്‍ വിവിധയിടങ്ങളില്‍ പരിശോധന നടത്തിയിരുന്നു. തലശ്ശേരി സി.ഐ സനല്കുമര്, പ്രിന്‍സിപ്പല്‍ എസ്.ഐ. സി. രാജേഷ്, എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: