കോണ്‍ഗ്രസ് മന്ത്രിസഭകളില്‍ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തപ്പോഴെല്ലാം പ്രണബ് കുമാര്‍ മുഖര്‍ജി അതാതു വകുപ്പുകളില്‍ മികച്ച പ്രവര്‍ത്തനത്തിന്റെ കൈയൊപ്പു പതിച്ചു.
പ്രതിരോധം
2004ല്‍ ഡോ. മന്മോഹന് സിങ് മന്ത്രിസഭയില്‍ പ്രണബിന് പ്രതിരോധ വകുപ്പ് മന്ത്രിയായിരുന്നു പ്രണബ്. 2006 വരെ ആ പദവിയില്‍ അദ്ദേഹം തുടര്‍ന്നു. അമേരിക്കയുമായുള്ള നയതന്ത്രബന്ധം ഊഷ്മളമാക്കാനായി പ്രണബ് ശ്രദ്ധിച്ചു. പ്രണബിന്റെ കാലത്തെ പ്രതിരോധസംവിധാനത്തെക്കുറിച്ച് അമേരിക്കയുടെ അഭിപ്രായം വിക്കിലീക്സ് പുറത്തുവിട്ട ഒരു വാര്‍ത്തയിലുണ്ടായിരുന്നു. പ്രതിരോധ സേനയുടെ നേതൃത്വത്തേയും, പ്രണബിന്റെ കഴിവും അമേരിക്ക വളരെയധികം പ്രശംസിച്ചിരുന്നു. അമേരിക്കയുമായി ഒരു നല്ല ബന്ധം തുടരുമ്പോള്‍ത്തന്നെ റഷ്യയുമായുള്ള സൗഹൃദം നിലനിര്‍ത്താനും പ്രണബ് ശ്രദ്ധിച്ചു.
വിദേശ കാര്യം
1995ലാണ് പ്രണബ് വിദേശ കാര്യവകുപ്പിന്റെ ചുമതലയേറ്റത്. ആസിയാന്‍ സംഘടനയില്‍ ഇന്ത്യ വ്യക്തമായ നിലപാടുകളുമായി സ്ഥാനമുറപ്പിച്ചത് ഈ കാലത്താണ്. 2006ല്‍ മന്മോഹന് സിങ് മന്ത്രിസഭയില്‍ പ്രണബ് വീണ്ടും വിദേശ കാര്യമന്ത്രിയായി. അമേരിക്കയുമായി സിവില്‍ ന്യൂക്ലിയര്‍ എഗ്രിമെന്റില്‍ ഇന്ത്യക്കുവേണ്ടി ഒപ്പുവച്ചത് പ്രണബ് മുഖര്‍ജിയായിരുന്നു. മുംബൈയില്‍ നടന്ന ഭീകരാക്രണത്തില്‍ പാക്കിസ്ഥാനെതിരെ ലോകരാഷ്ട്രങ്ങളുടെ നിലപാടു സ്വരൂപിക്കുന്നതില്‍ പ്രണബ് മുഖ്യ പങ്കു വഹിച്ചു.
ധനകാര്യം
1982ല്‍ ഇന്ദിരാഗാന്ധി മന്ത്രി സഭയിലാണ് പ്രണബ് ആദ്യമായി ധനകാര്യ വകുപ്പ് കൈകാര്യം ചെയ്തത്. 1982-1983 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചത് പ്രണബ് ആയിരുന്നു. ഐഎംഎഫില്‍ നിന്നുമെടുത്തിരുന്ന വായ്പ ഇന്ത്യ തിരിച്ചടച്ചു തുടങ്ങിയത് ഇക്കാലത്താണ്.
ഡോ. മന്മോഹന് സിങ്ങിനെ റിസര്‍വ് ബാങ്കിന്റെ ഗവര്‍ണറായി നിയമിച്ചത് പ്രണബ് ധനകാര്യമന്ത്രിയായിരുന്നപ്പോഴാണ്.
വാണിജ്യകാര്യം
മൂന്നു തവണ വിവിധ കാലയളവില്‍ വാണിജ്യകാര്യ വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട് പ്രണബ് മുഖര്‍ജി. 1980-1982ലും, 1984ലും ഇന്ദിരാ ഗാന്ധി മന്ത്രിസഭയിലായിരുന്നു ആദ്യം. ലോക വ്യാപാര സംഘടനയുമായുള്ള ഇന്ത്യയുടെ ചര്‍ച്ചകളിലും ഒത്തുതീര്‍പ്പുകളിലും പ്രണബ് പലപ്പോഴും മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: