തിരുവനന്തപുരം: നാഗപഞ്ചമി, ഗോവര്‍ദ്ധന പൂജ, തുളസീ വിവാഹം എന്നിവയെല്ലാം ഉചിതമായ രീതിയില്‍ ആചരിച്ച് നമ്മുടെ സംസ്ക്കാരത്തെ പുനരുജ്ജീവിപ്പിക്കണമെന്ന് ആര്.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്.പ്രകൃതിയില്‍നിന്ന് പോഷണം സ്വീകരിച്ച് അതിനെ ജീവസ്സുറ്റതാക്കി നിലനിര്‍ത്തണം. അങ്ങനെ ജീവിച്ചാല്‍ കഴിഞ്ഞ 300-350 വര്‍ഷങ്ങള്‍ കൊണ്ടുണ്ടായ കോട്ടങ്ങള്‍ 100-200 വര്‍ഷങ്ങള്‍ കൊണ്ട് മറികടക്കാനാകും.പരിസ്ഥിതി സംഘടനയായ പര്യാവരണ്‍ സംരക്ഷണും ഇനിഷ്യേറ്റീവ് ഫോര്‍ മോറല്‍ ആന്‍ഡ് കള്‍ച്ചറല്‍ ട്രെയിനിംഗ് ഫൗണ്ടേഷനും ചേര്‍ന്ന് നടത്തിയ പ്രകൃതി വന്ദന്‍ പരിപാടില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രകൃതിയെ കീഴ്പ്പെടുത്തി മനുഷ്യന് ജീവിക്കണം. പ്രകൃതി മനുഷന്റെ ഉപഭോഗത്തിനു വേണ്ടിയുള്ളതാണ്. പ്രകൃതിയുടെ യാതൊരു ഉത്തരവാദിത്വവും മനുഷ്യനില്ല. മനുഷ്യന് പ്രകൃതിയുടെ മേല്‍ മുഴുവന്‍ അധികാരവും ഉണ്ട് .എന്നൊക്കെ കതുതുയുള്ള ജീവിതമായിരുന്നു കുറെ വര്‍ഷങ്ങളായി മനുഷ്യരുടേത്..
2000-2500 വര്‍ഷങ്ങളായി അങ്ങനെ ജീവിച്ചതിന്റെ ദുഷ്ടപരിണാമങ്ങളാണ് ഇന്ന് നമ്മുടെ മുന്നിലുള്ളത്. ഇതേ രീതിയില്‍ മുന്നോട്ടു പോയാല്‍ ഭൂമിയില്‍ മനുഷ്യര്‍ ഉണ്ടായെന്നു വരില്ല. അതുകൊണ്ടാണ് പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് ചിന്തിക്കാനും പരിസ്ഥിതി ദിനം ആചരിക്കാനും തുടങ്ങിയത്.
എന്നാല്‍ ഭാരതത്തിന്റെ രീതി മറ്റുള്ളവരില്‍ നിന്നും തികച്ചും വ്യത്യസ്ഥമാണ്. അസ്ഥിത്വത്തിന്റെ സത്യത്തെ അതിന്റെ പൂര്‍ണ്ണതയില്‍ തന്നെ നമ്മുടെ പൂര്‍വികര്‍ കണ്ടെത്തിയിരുന്നു.പ്രകൃതിയുടെ ഭാഗമാണ് മനുഷ്യര്‍ എന്നും മനസ്സിലാക്കിയിരുന്നു. ശരീരത്തിന്റെ എല്ലാ അവയവങ്ങളും പ്രവര്‍ത്തിക്കുമ്പോള്‍ ശരീരവും പ്രവര്‍ത്തിക്കുന്നു. അഥവാ ശരീരം പ്രവര്‍ത്തിക്കുന്നതുവരെ ശരീരത്തിലെ അവയവും പ്രവര്‍ത്തിക്കും.
ശരീരത്തിനു ജീവന് അല്ലങ്കില്‍ ഹൃദയം നിലയ്്ക്കുന്നു. അല്പസമയത്തിനുള്ളില് മസ്തിഷ്കവും പണിമുടക്കും. അങ്ങനെ എല്ലാ അവയവവും പണിമുടക്കുകയും മരിക്കുകയും ചെയ്യും. ശരീരം അവയവങ്ങളെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. അവയവങ്ങള്‍ നിലനില്‍ക്കുന്നത് ശരീരത്തിനു ലഭിക്കുന്ന പ്രാണോര്‍ജ്ജത്തെ ആശ്രയിച്ചുമാണ്. ഈ പരസ്പരബന്ധം പ്രപഞ്ചവുമായി നമുക്കുണ്ട്. നമ്മള് പ്രപഞ്ചത്തിന്റെ ഭാഗമാണ്. പ്രപഞ്ചത്തെ സംരക്ഷിക്കേണ്ടത് നമ്മുടെ കര്‍ത്തവ്യമാണ്. നമ്മുടെ പ്രാണന് നിലനിര്‍ത്തുന്നതിനായി നാം പ്രകൃതിയില്‍ നിന്ന് സ്വീകരിക്കുന്നു. എന്നാല്‍ ചൂഷണം ചെയ്യു്നനില്ല. മറിച്ച് പ്രകൃതിയെ കറന്നെടുക്കുകയാണ് ചെയ്യുന്നത്. ഈ ജീവിതരീതി നമ്മുടെ പൂര്‍വികര്‍ കണ്ടെത്തിയിരുന്നു. ഒരു ദിവസത്തേയക്കോ ഒരു ശരീരത്തിനോ വേണ്ടിയല്ല മുഴുവന്‍ ജീവിതത്തിനും വേണ്ടിയാണ് ഈ രീതി സ്വീകരിച്ചത്.
മരങ്ങള്‍ക്ക് ജീവനുണ്ടെന്നും സന്ധ്യക്ക് ശേഷം അവ ഉറങ്ങുന്നതുകൊണ്ട് മുറിക്കാന്‍ പാടില്ലന്നും പൂര്‍വികര്‍ പറഞ്ഞിരുന്നു. മരങ്ങളും പ്രപഞ്ചത്തിന്റെ ഭാഗമാണ്. ആധുനിക ശാസ്ത്രം നമ്മുടെ അടുത്ത് എത്തുന്നതിന് ആയിരക്കണക്കിന് വര്‍ഷം മുന്‍പ്തന്നെ ഭാരത്തിലെ നിരക്ഷരനായ വ്യക്തിക്കുപോലും ഇതൊക്കെ അറിയാമായിരുന്നു.
നമ്മുടെ ജീവിതരീതിയില്‍ എന്തൊക്കെ ചെയ്യുന്നു എങ്ങനെയൊക്കെ നില്‍ക്കണം എന്നതെല്ലാം മാറ്റമില്ലാതെ തുടരുന്നതാണ്.നമ്മള് ദിവസവും പക്ഷികള്‍ക്ക് ഭക്ഷണം നല്കുന്നു. പശുക്കള്‍ക്ക് പുല്ലു നല്കുന്നു. നായ്ക്കള്‍ക്കും പക്ഷികള്‍ക്കും കൃമികീടങ്ങള്‍ക്കും ബലി നല്കുന്നു. ഗ്രാമത്തിലെ അതിഥി വിശന്നിരിക്കുകയാണെങ്കില്‍ അദ്ദേഹത്തിന് ഭക്ഷ്യബലി നല്‍കിയശേഷമാണ് ഗൃഹനാഥന് ഭക്ഷിക്കുക. ഇത് ജീവികളെ കൊന്ന് നല്കുന്ന ബലിയല്ല. മറിച്ച് സ്വന്തം വീട്ടില്‍ പാകം ചെയ്യുന്ന ഭക്ഷണം എല്ലാവര്ക്കും നല്‍കുന്നതാണ്. ഈ ജീവജാലങ്ങളെയെല്ലാം സംരക്ഷിക്കേണ്ടത് മനുഷ്യന്റെ കടമയാണ്. എന്തെന്നാല്‍ ഇവയെല്ലാം മനുഷ്യ ജീവിതത്തിന് ആവശ്യമാണ്. ഇതൊക്കെ മനസ്സിലാക്കിയാണ് നമ്മള് ജീവിച്ചത്.
നദികളേയും വൃക്ഷങ്ങളേയും തുളസിയേയും പര്‍വതങ്ങളേയും ഗോക്കളേയും പാമ്പുകളേയും ഒക്കെ ഭാരതീയര്‍ പൂജിക്കാന്‍ ഇതാണ് കാരണം. പ്രപഞ്ചത്തിലെ ചരാചരങ്ങളില്‍ മുഴുവന്‍ ചൈതന്യം ദര്‍ശിക്കുക , അവയെ ആദരിക്കുക, ആത്മീയ ദൃഷ്ടിയോടെ വീക്ഷിക്കുക, മൈത്രീ ഭാവത്തില്‍ പെരുമാറുക, പരസ്പരം സഹകരിച്ച് ജീവിക്കുക ഇതാണ് ഭാരതീയ ജീവിതരീതി. പരസ്പര സഹകരണത്തിലൂടെയാണ് പ്രപഞ്ചം നിലനില്‍ക്കുന്നത്. ഇതായിരുന്നു നമ്മുടെ ജീവിതരീതിയും. എന്നാല്‍ മാറിയ ജീവിതശൈലിയുടെ സ്വാധീനം നിമിത്തം നാം ഇതൊക്കെ മറന്നു. അതുകൊണ്ടാണ് ഇന്ന് നമുക്ക് പരിസ്ഥിതിയെപറ്റി ഓര്‍മ്മിക്കുന്നതിനുവേണ്ടി ഒരു ദിനം ആചരിക്കേണ്ടി വരുന്നത്.
നാഗപഞ്ചമി, ഗോവര്‍ദ്ധന പൂജ, തുളസീ വിവാഹം എന്നിവയെല്ലാം ഉചിതമായ രീതിയില്‍ ആചരിച്ച് നമ്മുടെ സംസ്ക്കാരത്തെ പുനരുജ്ജീവിപ്പിക്കണം. അങ്ങനെ പുതിയ തലമുറയുടെ നമ്മുടെ സംസ്ക്കാരത്തെപ്പറ്റി അറിയും. നമ്മളും പ്രകൃതിയുടെ ഭാഗമാണ്. പ്രകൃതിയെ കീഴ്പ്പെടുത്തുകയല്ല സംരക്ഷിക്കുകയാണ് വേണ്ടത്. പ്രകൃതിയില്‍നിന്ന് പോഷണം സ്വീകരിച്ച് അതിനെ ജീവസ്സുറ്റതാക്കി നിലനിര്‍ത്തണം. അങ്ങനെ ജീവിച്ചാല്‍ കഴിഞ്ഞ 300-350 വര്‍ഷങ്ങള്‍ കൊണ്ടുണ്ടായ കോട്ടങ്ങള്‍ 100-200 വര്‍ഷങ്ങള്‍ കൊണ്ട് മറികടക്കാനാകും.
പ്രപഞ്ചവും മനുഷ്യകുലവും സുരക്ഷിതവും ജീവിതം സുന്ദരവുമാകും.മുഴുവന്‍ പ്രപഞ്ചത്തേയും പോഷിപ്പിക്കുന്നതിനും ജീവിതം സുന്ദരമാക്കുന്നതിനും എല്ലാവര്ക്കും പുരോഗതി ഉണ്ടാക്കുന്നതിനുമാണ് പരിസ്ഥിതി ദിനാചരണം പോലുള്ള പരിപാടികകള്‍ നടത്തുന്നത്. ഈ ദിവസത്തെ സന്ദേശം വര്‍ഷം മുഴുവന്‍ ജീവിതത്തിലെ ചെറിയ ചെറിയ കാര്യങ്ങളിലൂടെ പ്രാവര്‍ത്തികമാക്കണം.സര്‍സംഘചാലക് മോഹന്‍ ഭാഗവത് പറഞ്ഞു.
യുവതലമുറയുടെ ഇടയില്‍ പ്രകൃതിയോടുള്ള ആദരവും ബഹുമാനവും ഊട്ടിയുറപ്പിക്കാനുള്ള സന്ദേശം പകരുക എന്ന ഉദ്ദേശ്യലക്ഷ്യങ്ങളോടെയാണ് പ്രകൃതി വന്ദന്‍ പരിപാടി സംഘടിപ്പിച്ചത്. കേരളത്തില്‍ 200 കേന്ദ്രങ്ങളിലാണ് പരിപാടി നടന്നത്. കുടുംബങ്ങള്‍് വീട്ടിലും പൂന്തോട്ടത്തിലും പൊതു ഉദ്യാനങ്ങളിലും സാമൂഹിക അകലം പാലിച്ച് പ്രകൃതി വന്ദനം നടത്തി. വൃക്ഷം, ആന, പശു, തുളസി, മാതൃഭൂമി, ജലാശയം എന്നിവയിലേതെങ്കിലും ഒന്നിനെയോ അതിലധികമോ ആയ പ്രതീകങ്ങളെ ആരതി ഉഴിഞ്ഞ് വന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: