ആലപ്പുഴ: പാവങ്ങള്‍ക്ക് കൂരയൊരുക്കുന്ന പ്രധാന്‍മന്ത്രി ആവാസ് യോജന സംസ്ഥാനം അട്ടിമറിക്കുന്നു. പദ്ധതി പ്രകാരം ബിഡിഒമാര്‍ തയ്യാറാക്കിയ ഭവന രഹിതരുടെ പട്ടികയില്‍ ഒരുവര്‍ഷമായിട്ടും നടപടിയെടുത്തിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കാത്തതാണ് പ്രശ്നം. പ്രധാന്‍മന്ത്രി ആവാസ് യോജന ഗ്രാമീണ്‍ അനുസരിച്ച് പതിനായിരക്കണക്കിന് വീടുകളാണ് കേരളത്തിലെ വിവിധ പഞ്ചായത്തുകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്.
ഇതിന്റെ സര്‍വ്വേ പൂര്‍ത്തീകരിച്ച് ലിസ്റ്റ് അംഗികരിക്കണം എന്ന കേന്ദ്രസര്‍ക്കാരിന്റെ അന്ത്യശാസനത്തെ തുടര്‍ന്ന് 2019 ല്‍ സര്‍വ്വേ നടത്തുകയും ലിസ്റ്റ് അംഗീകരിക്കുകയും ചെയ്തെങ്കിലും തുടര്‍നടപടികള്‍ സ്വീകരിക്കാതെ കഴിഞ്ഞ പത്ത് മാസക്കാലമായി തടഞ്ഞുവച്ചിരിക്കുകയാണ്.
ഇതിനിടയിലാണ് ലൈഫ് പദ്ധതി പ്രകാരമുള്ള വീടുകള്‍ക്കുള്ള അപേക്ഷ സ്വീകരിക്കുന്നത്. അടുത്തമാസം ഒന്‍പത് വരെയാണ് ലൈഫ് പദ്ധതിയില്‍ അപേക്ഷ സ്വീകരിക്കുന്നത്. പിഎംഎവൈ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയ്ക്ക് അംഗീകാരം നല്കിയാല് ആയിരകണക്കിന് ഭവനരഹിതരര്‍ക്ക് ഗുണകരമാകും. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി അട്ടിമറിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ഇടതു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് ആക്ഷേപം. പ്രധാന്‍മന്ത്രി ആവാസ് യോജന ഗ്രാമീണ്‍ പ്രകാരം രണ്ടു കോടി തൊണ്ണൂറു ലക്ഷം വീടുകളാണ് 2022 മാര്‍ച്ച് 31 മുന്‍പ് രാജ്യത്ത് നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിട്ടിട്ടുള്ളത്. ഇതില്‍ ഒരു കോടി പത്ത് ലക്ഷത്തിലധികം വീടുകള്‍ വിവിധ സംസ്ഥാനങ്ങളിലായി ഇതിനോടകം തന്നെ പൂര്‍ത്തികരിച്ചു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: