ആലപ്പുഴ: കോവിഡ് കാലാത്തും കടുംവെട്ടുമായി സിപിഎം തൊഴിലാളി സംഘടന സിഐടിയു. കോവിഡ് പരിശോധന നടത്താന്‍ ഉപയോഗിക്കുന്ന ട്രൂനാറ്റ് മെഷിന് ഇറക്കാന്‍ സിഐടിയു യൂണിയന്കാര് ചോദിച്ച കൂലി 16000 രൂപ. ആലപ്പുഴ തുറവൂര്‍ താലൂക്ക് ആശുപത്രിയിലാണ് സംഭവം. മെഷിന് ഇറക്കാന്‍ ആശുപത്രി അധികൃതര്‍ 9000 രൂപ വരെ വാഗ്ദാനം ചെയ്തിട്ടും തൊഴിലാളികള്‍ വഴങ്ങിയില്ല. തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ റൂബിയും ജീവനക്കാരും ചേര്‍ന്ന് മെഷീന് ചുമടായി എടുത്ത് ഇറക്കിവയ്ക്കുകയായിരുന്നു. ലോറിയില്‍ നിന്നിറക്കിയ ഉപകരണം മുകളിലത്തെനിലയില്‍ കൊണ്ടുചെന്നുവെക്കുകയും ചെയ്തു.
225 കിലോ ഗ്രാം ഭാരമുള്ള ഈ മെഷിന് ജീവനക്കാര്‍ എല്ലവാരും ചേര്‍ന്ന് ഒന്നാം നിലയില്‍ സ്ഥാപിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് മെഷിന് ആശുപത്രിയില്‍ എത്തിയത്. ഇന്നലെ രാവിലെ മെഷിന് ഇറക്കണമെന്ന് ആവശ്യപ്പെട്ട് സിഐടിയു യൂണിയന്‍കാരെ സമീപിച്ചപ്പോഴാണ് അമിത കൂലി ആവശ്യപ്പെട്ടത്. എന്നാല്‍ മെഷിന് ഒന്നാം നിലയില്‍ എത്തിക്കാനുള്ള ക്രെയിന്‍ കൂടി അടക്കമുള്ള തുകയാണ് ആവശ്യപ്പെട്ടതെന്ന് സിഐടിയു യൂണിയന് വ്യക്തമാക്കി. എന്നാല്‍ ആശുപത്രി ജീവനക്കാര്‍ ക്രെയിന്‍ ഇല്ലാതെയാണ് മെഷീന് ഒന്നാം നിലയില്‍ എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: