തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ അന്വേഷണ ഏജന്‍സികള്‍ കുരുക്കു മുറുക്കുമ്പോള്‍ സംസ്ഥാന മന്ത്രിസഭയും, സിപിഎമ്മും ഊരാക്കുരുക്കിലേക്ക്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെട്ട അഴിമതിക്കഥകളില്‍ അന്താരാഷ്ട്ര തലത്തില്‍ കേരളം നാണംകെട്ട് തലതാഴ്ത്തുമ്പോള്‍ ചോദ്യങ്ങള്‍ക്കെല്ലാം പച്ചക്കള്ളം വിളമ്പി പിണറായി. മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഏറ്റുപിടിക്കാന്‍ വന്ന മന്ത്രിമാരും പ്രതിക്കൂട്ടിലായി. തങ്ങളുടെ പാര്‍ട്ടിയില്‍ ഇങ്ങനെയൊക്കെ നടക്കുമോയെന്ന് അന്തംവിട്ട് കുട്ടിസഖാക്കളും.
സ്വര്‍ണക്കടത്ത് കേസ് സംബന്ധിച്ച് തന്റെ ഓഫീസ് പരിശുദ്ധമാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞ മുഖ്യമന്ത്രിക്ക് ഒടുവില്‍ തന്റെ വിശ്വസ്തനെ പടിക്ക് പുറത്താക്കേണ്ടി വന്നു. പാവങ്ങള്‍ക്ക് വീട് വച്ച് നല്കുന്ന ലൈഫ് പദ്ധതിയില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ കോഴ ഇടപാട് നടത്തിയിട്ടുണ്ടെന്ന് തെളിഞ്ഞപ്പോള്‍ പദ്ധതി ലൈഫ് അല്ല പകരം സ്വപ്ന പദ്ധതിയായെന്ന നാണക്കേടിലേക്ക് മുഖ്യമന്ത്രി കൊണ്ടെത്തിച്ചു. കൂടാതെ നിരവധി കണ്‍സള്‍ട്ടന്‍സി കമ്പനികളുടെ കള്ളക്കളികളും. ഒരിക്കല്‍ ഒപ്പിട്ട് നല്കിയ ഫയലുകള്‍ വിവാദമാകുമ്പോള്‍ വീണ്ടും വിളിച്ചുവരുത്തുന്ന മുഖ്യമന്ത്രി വെറും ഒപ്പിടല്‍ മുഖ്യമന്ത്രി ആണെന്നതും ഇപ്പോള്‍ അങ്ങാടി പാട്ടാണ്.
വടക്കാഞ്ചേരിയിലെ ലൈഫ് ഭവന പദ്ധതിയില്‍ പിണറായിയോടൊപ്പം തദ്ദേശ മന്ത്രി എ.സി. മൊയ്തീനും കുരുക്കില്‍ പെട്ടു. പദ്ധതിയുടെ അമരക്കാരന് മുഖ്യമന്ത്രിയാണെങ്കിലും ഫയലുകളുടെ ക്രമീകരണം മന്ത്രി എ.സി. മൊയ്തീന്റെ ഓഫീസിലും. യുഎഇ റെഡ്ക്രസന്റ്, ലൈഫ് ഫഌറ്റ് നിര്‍മാണത്തിന് തുക വിനിയോഗിക്കാമെന്ന് അറിയിച്ചപ്പോള്‍ തന്നെ വിദേശകാര്യനിയമത്തിന് എതിരായുള്ള പണം വാങ്ങരുതെന്ന് തദ്ദേശ വകുപ്പ് അഭിപ്രായം പറഞ്ഞില്ല. മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യണമെന്നുപോലും എ.സി. മൊയ്തീന് ഫയലില്‍ കുറിച്ചില്ല.
കോഴ കൈപ്പറ്റിയതില്‍ സര്‍ക്കാരിനെന്ത് ബന്ധമെന്നാണ് നിയമന്ത്രി എ.കെ. ബാലന്റെ പ്രതികരണം. ഏത് ഫയല്‍ വേണമെങ്കിലും മിനിട്ടുകള്‍ക്കുള്ളില്‍ പരിശോധന നടത്തി തിരികെ നല്‍കാമെന്നും മന്ത്രി പറഞ്ഞു വച്ചു. റെഡ്ക്രസന്റ് ലൈഫ് പദ്ധതി ഫയലിന്റെ റൂട്ട് മാപ്പ് നിയമ വകുപ്പ് വഴിയാണ് പോയത്. ചില നിഗൂഢതകളുണ്ടെന്ന് എക്സ്പ്രസ് വേഗത്തില്‍ വന്ന ഫയലില്‍ സെക്രട്ടേറിയറ്റിലെ നിയമ വിഭാഗം കുറിച്ചു. ഇത് മന്ത്രിയും കാണാതിരിക്കില്ല. എന്നാല്‍, നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് എപിസി അറിയാവുന്ന മന്ത്രിയും കണ്ണടച്ചു.
ധനമന്ത്രി തോമസ് ഐസക്കാകട്ടെ നാല് കോടി രൂപ കോഴ ഇടപാട് നടന്നിട്ടുണ്ടെന്ന് സമ്മതിച്ചു. എന്‍ഐഎ വരുന്നതിനു മുമ്പ് അറിഞ്ഞിരുന്നുവെന്ന് വ്യക്തം. ഇറച്ചിക്കോഴി വണ്ടികള്‍ക്ക് പിന്നാലെ പായുന്ന ജിഎസ്ടി എന്‍ഫോഴ്സ്മെന്റ് വിഭാഗത്തെ കൊണ്ട് പരിശോധന നടത്തി ഇക്കൂട്ടരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ധനമന്ത്രിക്കും തോന്നിയില്ല.
മന്ത്രിസഭ തന്നെ തന്റെ വിരല്‍ത്തുമ്പിലാണെന്ന തരത്തിലാണ് മതത്തെ ഉപയോഗിച്ച് കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിന്റെ രാഷ്ട്രീയക്കളി. നയതന്ത്രക്കടത്തിനും ചട്ടലംഘനം നടത്തിയതും കുറ്റമാണെങ്കില്‍ തന്നെ തൂക്കിക്കൊല്ലുന്നെങ്കില്‍ അങ്ങനെയാകട്ടെയെന്നാണ് മന്ത്രിയുടെ വാദം. താന്‍ ഈ പരിപാടി നേരത്തെ തുടങ്ങിയെന്നും എല്ലാം തുറന്നു പറഞ്ഞതിനാല്‍ മുഖ്യമന്ത്രി തന്നോടൊപ്പം നില്‍ക്കുമെന്നും ജലീല്‍ പറയുന്നു. എന്നാല്‍, എന്‍ഐഎ അന്വേഷണം കടുപ്പിച്ചതോടെ മിണ്ടാട്ടമില്ല. ഇതോടെ സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി മന്ത്രിസഭയിലെ നാലു മന്ത്രിമാരും മുഖ്യമന്ത്രിയും പ്രതിക്കൂട്ടിലായി. അന്വേഷണ ഏജന്‍സികള്‍ക്ക് നേരിട്ടും രേഖാമൂലവും ചോദ്യങ്ങള്‍ക്ക് ഇവര്‍ മറുപടി നല്‍കേണ്ടി വരുമെന്ന് വ്യക്തം.
ഒരു പ്രിന്‍സിപ്പല്‍ സെക്രട്ടറിയില്‍ തുടങ്ങിയ സ്വര്‍ണക്കടത്ത് അന്വേഷണം മറ്റ് സെക്രട്ടറിമാരിലേക്കും വകുപ്പ് തലവന്മാരിലേക്കും നീങ്ങുമെന്നും ഉറപ്പായി. ഇതോടെ സര്‍ക്കാരിന്റെ ഓരംപറ്റി നിന്ന മുന്‍കാല എസ്എഫ്ഐക്കാരായ സിവില്‍ സര്‍വീസുകാരും ഊരാക്കുരുക്കിലാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: