ആലപ്പുഴ : ദേശീയ വിദ്യാഭ്യാസ നയം 2020 ഭാരതത്തിന്റെ സ്വത്വത്തിലൂന്നിയുള്ളതാണെന്ന് ദേശീയ വിദ്യാഭ്യാസ സമിതി അംഗമായ പ്രൊഫ: എം.കെ.ശ്രീധര്‍ പറഞ്ഞു. ഭാരത കേന്ദ്രികൃത വിദ്യാഭ്യാസ സമ്പ്രദായത്തിന് തുടക്കമെന്ന നിലയിലാണിത് നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വിചാര കേന്ദ്രം സംഘടിപ്പിച്ച വെബിനാര്‍ ഉത്ഘാടനം ചെയ്യുകയായിരുന്നു.
ടിഎസ്ആര്‍ സുബ്രഹ്മണ്യം റിപ്പോര്‍ട്ടും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും കൂടാതെ കേന്ദ്ര മാനവവിഭവശേഷി വകുപ്പും ഭാരതവിദ്യാഭ്യാസത്തിന്റെ പരിണാമത്തെകുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. എല്ലാം മുഖവിലക്കെടുത്തും ചര്‍ച്ച ചെയ്തും വിശദമായി പഠിച്ചുമാണിത് തയ്യാറാക്കിയത്. വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റിലാണുള്ളത്. വിവിധസംസ്ഥാനങ്ങളില്‍ അവരുടേതായ പാഠ്യപദ്ധതിയാണുള്ളത്.ഗുണനിലവാരം ഉയര്‍ത്തുകയാണ് ദേശീയ വിദ്യാഭ്യാസനയത്തിലൂടെ ചെയ്യുന്നത്.
വിദ്യാര്‍ത്ഥിയെ പ്രാദേശിക സ്വത്വത്തിലൂന്നി രാഷ്ട്രാഭിമുഖ്യമാക്കണം. പ്രാദേശികമായ വേരുകളിലൂന്നി ആഗോള വീക്ഷണമുള്ളവരാക്കുക എന്നതാണിതിന്റെ പ്രത്യേകത. അക്കാദമികവും തൊഴിലധിഷ്ഠിതവുമായ വ്യത്യാസം ഇല്ലാത്ത ഒരു സംവിധാനം കൊണ്ടുവരാന്‍ എന്‍ഇപി നിര്‍ദ്ദേശം വച്ചിട്ടുണ്ടെന്നും ശ്രീധര്‍ പറഞ്ഞു. ഭാഷകള്‍ കൂടുതല്‍ പഠിക്കുന്നതു ജ്ഞാന വികസനത്തിന് സഹായകമാകുമെന്ന് പഠനങ്ങള്‍ പറയുന്നു.
വിചാരകേന്ദ്രം ജോ: ഡയറക്ടര്‍ ആര്.സഞ്ജയന് അദ്ധ്യക്ഷനായി. ഡോ. എം.മോഹന്‍ദാസ്, കെ.സി. സുധീര്‍ ബാബു, ഡോ. മധുസൂധനന് പിളള, വി. മഹേഷ്, ഡോ.ആര്.രാജലക്ഷ്മി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: