ബേഡകം: ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച സിപിഎം ബ്രാഞ്ച് കമ്മറ്റിയംഗം അറസ്റ്റില്‍. വീടിന്റെ കുളിമുറിയില്‍ വെച്ച് ശാരീരികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അയല്‍വാസിയായ കുഞ്ഞിരാമന്(50) ബേഡകം പോലീസ് അറസ്റ്റുചെയ്തു. വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത് അതിക്രമിച്ച് കയറി ശാരീരികമായി ഉപദ്രവിക്കുകയും സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.
പ്രതി പ്രദേശത്തെ സജീവ സിപിഎം പ്രവര്‍ത്തകരുടെ കുടുംബമായതിനാല്‍ യുവതിയുടെ ജീവനും കുടുംബത്തിനും ഭീഷണിയുണ്ടെന്നും സമാധാനമായി ജീവിക്കാനുള്ള സംരക്ഷണം നല്‍കണമെന്നും യുവതിയുടെ വീട്ടുകാര്‍ ബേഡകം പോലീസില്‍ നല്കിയ പരാതിയില്‍ വ്യക്തമാക്കി.
ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ സംഭവം നടന്ന് എട്ടുമാസത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. സിഐടിയു പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവറായ എം.സി.ഉദയനെ(44)യാണ് ബേഡകം പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി. ഉത്തംദാസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് കേസിനാസ്പദമായ സംഭവം.
ബേഡകം പൊലീസ് സ്റ്റേഷന് പരിധിയിലെ ഹൈസ്കൂള്‍ പരിസരത്ത് ഓട്ടോറിക്ഷയില്‍ നിന്നും സ്കൂള്‍ ബാഗ് എടുക്കുന്ന സമയം വിദ്യാര്‍ത്ഥിനിയെ ഉദയന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ പരാതി. ഉദയനെതിരെ പോക്സോ നിയമപ്രകാരമാണ് പോലീസ് കേസെടുത്തിരുന്നത്.
ഇതോടെ ഒളിവില്‍ പോയ ഉദയന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ഹരജി നല്‍കിയിരുന്നു. ഹൈക്കോടതി ഉദയനോട് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചു. തുടര്‍ന്നാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. വൈദ്യ പരിശോധനയ്ക്കും കോവിഡ് ടെസ്റ്റിനും ശേഷം പ്രതിയെ കാസര്‍കോട് ജില്ല സെഷന്‍സ് കോടതിയില്‍ ഹാജരാക്കുകയും പ്രതി റിമാണ്ടിലാകുകയും ചെയ്തു. ഉദയനെ കാഞ്ഞങ്ങാട് സബ് ജയിലിലേക്ക് മാറ്റി. ഭരണപക്ഷ സ്വാധീനമുപയോഗിച്ച് പ്രതിയെ സംരക്ഷിക്കുന്നതായ ആരോപിച്ച് ബിജെ പി ഉള്‍പ്പെടെ നിരവധി ദിവസങ്ങളായി സമരങ്ങള്‍ നടത്തിവരികയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: