ടോക്കിയോ: ജപ്പാന് ഒളിമ്പിക് ഡബിള്‍സ് ബാറ്റ്മിന്‍ഡണ്‍ ചാമ്പ്യന്‍ അയക തകഹാഷി വിരമിക്കുന്നു. ഈ മാസം അവസാനത്തോടെ കളിക്കളം വിടുമെന്ന് തകഹാഷി പ്രഖ്യാപിച്ചു.
2016 ലെ റിയോ ഒളിമ്പിക്സില്‍ വനിതകളുടെ ബാഡ്മിന്റണ്‍ ഡബിള്‍സില്‍ താകഹാഷിയും മാറ്റ്സുറ്റോമയും ഉള്‍പ്പെട്ട ജപ്പാന് ടീം ഡെന്മാര്ക്കിന്റെ ക്രിസ്റ്റീന-കാമില്ലാ ടീമിനെ തോല്‍പ്പിച്ച് സ്വര്‍ണം നേടി. ജപ്പാന്റെ ഒളിമ്പിക്സിലെ ആദ്യ ബാഡ്മിന്റണ്‍ കിരീടമാണിത്.
ടോക്കിയോ ഒളിമ്പിക്സ് അടുത്ത വര്‍ഷത്തേക്ക് മാറ്റിയത് വിരമിക്കാനുള്ള കാരണങ്ങളില്‍ ഒന്നാണെന്ന് തകഹാഷി പറഞ്ഞു. അടുത്ത വര്‍ഷം കളിക്കളത്തില്‍ തുടരാന്‍ തന്റെ ശരീരം അനുവദിക്കുന്ന കാര്യം സംശയമാണ്. അതിനാല്‍ ആഗസ്റ്റ് 31ന് കരിയര്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചെന്ന് തകഹാഷി പത്രസമ്മേളനത്തില്‍ പറഞ്ഞു.
തകഹാഷിയും മാറ്റ്സുറ്റോമോയും ഒരു ദശാബ്ദക്കാലം ഡബിള്‍സ് പങ്കാളികളായിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ ഓള് ഇംഗ്ലണ്ട് ഓപ്പണിലാണ് അവസാനമായി കളിച്ചത്. അന്ന് ടോപ്പ് സീഡായ ചെന്‍ ക്വിങ്-ജിയാ യി ഫാന്‍ ചൈനീസ് സഖ്യത്തെ തോല്‍പ്പിച്ച് സെമിയില്‍ എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: