തിരുവനന്തപുരം: ലൈഫ് മിഷന് പദ്ധതിയുമായി യുഎഇയിടെ ജീവകാരുണ്യ സംഘടനയായ റെഡ് ക്രസന്റ് കരാര്‍ ഒപ്പിട്ടതില്‍ സര്ക്കാരന് പങ്കൊന്നിമില്ലന്ന മുഖ്യമന്ത്രിയുടെ വാദം അദ്ദേഹത്തിന്റെ ട്വിറ്റര്‍ തന്നെ പൊളിക്കുന്നു.
കാരാര്‍ ഒപ്പിട്ട 2019 ജൂലൈ 11 ന് രണ്ട് ട്വിറ്ററുകളിലായിട്ടാണ് പിണറായി വിജയന് യു എ ഇ സഹായത്തെ കുറിച്ച് പറഞ്ഞത്.
ആദ്യത്തേതില്‍ ‘ കേരളത്തിന്റെ പുനര്‍ നിര്‍മ്മാണ പദ്ധതിക്ക് യു എ ഇ റെഡ് ക്രസന്റ് പിന്തുണ നല്‍കും. ഞങ്ങളുടെ യോഗത്തില്‍ റെഡ് ക്രസന്റ് അധികാരികള്‍ പിന്തുണ പ്രഖ്യാപിച്ചു. ഒന്നാം ഘട്ടം എന്ന നിലയില്‍ വീടുകള്‍ നിര്‍മ്മിക്കാനായി 20 കോടിയുടെ സഹായം നല്‍കും’ എന്നായിരുന്നു ആദ്യ ട്വീറ്റ്. യുഎഇ അധികാരികള്‍ക്ക് ഹസ്തദാനം നല്കുന്ന ചിത്രത്തോടൊപ്പമായിരുന്നു ട്വീറ്റ്
ഇതിന്റെ തുടര്‍ച്ചയായിട്ടാണ് രണ്ടാമത്തെ ട്വീറ്റ്.’ ഇതിന്റെ ഭാഗമായി റെഡ് ക്രസന്റ് ഡ്പ്യൂട്ടി സെക്രട്ടറി ജനറലുമായി സംസ്ഥാന സര്‍ക്കാര്‍ ഇന്ന് ധാരണാ പത്രം ഒപ്പിട്ടു. തങ്ങളുടെ പിന്തുണ ഭാവിയിലും തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. ഈ അവസരത്തില്‍ യു എ ഇ ഭരണാധികാരികളോടും റെഡ് ക്രസന്റ് അധികാരികളോടുമുള്ള നന്ദി അറിയിക്കുന്നു’ എന്നായിരുന്നു രണ്ടാമത്തെ ട്വീറ്റ്. മുഖ്യമന്ത്രിക്കും അറബികള്‍ക്കൊപ്പം വ്യവസായി യുസഫലിയും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും നില്ക്കുന്ന ചിത്രവും ഒപ്പം ചേര്‍ത്തിരുന്നു.
സത്യം ഇതായിരിക്കെയാണ് റെഡ് ക്രസന്റ് കരാറുമായി സര്‍ക്കാറിന് ബന്ധമില്ലന്ന നുണ മുഖ്യമന്ത്രി പറഞ്ഞത്. ഓഗസ്റ്റ് 8 ലെ പതിവ് പത്രസമ്മേളനത്തില്‍ പറഞ്ഞതിങ്ങനെയാണ്.’ ലൈഫ് പദ്ധതിയുമായി സഹരിക്കാന്‍ യുഎഇയിടെ ജീവകാരുണ്യ സംഘടനയായ റെഡ് ക്രസന്റ് തയ്യാറായപ്പോള്‍ സ്ഥലം അനുവദിച്ചു. ബാക്കിയൊരു കാര്യത്തിലും സര്‍ക്കാര്‍ ഇടപെട്ടില്ല.’ എന്നായിരുന്നു.
റെഡ് ക്രസന്റ് ഡ്പ്യൂട്ടി സെക്രട്ടറി ജനറല്‍ മുഹമ്മദ് അതീഖ് അല്‍ ഹലാഹിയും ലൈഫ് മിഷന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ യു വി ജോസും ഒപ്പിട്ടിരിക്കുന്ന കരാറില്‍ ഒന്നാം പാര്‍ട്ടി റെഡ് ക്രസന്റും രണ്ടാം പാര്‍ട്ടി കേരള സര്ക്കാറുമാണമെന്ന് വ്യക്തമാക്കുന്നുമുണ്ട്.
സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന കരാര്‍ ഒപ്പിടല്‍ ചടങ്ങില്‍ ശിവശങ്കരനും സ്വപ്ന സുരേഷും ഇല്ലായിരുന്നു എന്നതും ശ്ര്ദ്ധേയമാണ്
റെഡ് ക്രസറ്റ് കേരളത്തെ സഹായിക്കാനായി വന്‍ തോതില്‍ പിരിവ് നടത്തിയിരുന്നതായി കരാര്‍ ഒപ്പിടല്‍ വാര്ത്തയയ്ക്കൊപ്പം ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: