ന്യൂദല്‍ഹി : കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന്റെ പേര് മാറ്റി വിദ്യാഭ്യാസ വകുപ്പ് എന്നാക്കുന്നു. കേന്ദര സര്‍ക്കാര്‍ ക്യാബിനറ്റ് എടുത്ത തീരുമാനത്തിന് രാഷ്ട്രപതി രാംനാഥ് കോവിന്ദും അംഗീകാരം നല്കി കഴിഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന്റെ പേര് മാറ്റുന്നത്.
കേന്ദ്രസര്‍ക്കാറിലെ ഒരു സുപ്രധാനവകുപ്പിന്റെ പേരുമാറ്റവുമായി ബന്ധപ്പെട്ട ചട്ടങ്ങള നുസരിച്ച് ഗസറ്റ് വിജ്ഞാപനവും പുറത്തിറക്കിയിട്ടുണ്ട്. രാഷ്ട്രപതിയുടെ തീരുമാനവും ഗസറ്റ് വിജ്ഞാപനത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. 32 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദേശീയ വിദ്യാഭ്യാസ നയത്തില്‍ മാറ്റം വരുത്തുന്നത്.
ആറ് വര്‍ഷത്തോളം വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങളെ സംബന്ധിച്ച് ഘട്ടംഘട്ടമായി നടത്തിയ ചര്‍ച്ചകള്‍ക്കും വിദഗ്ധ സമിതികളുടെ പഠനങ്ങള്‍ക്കും ശേഷമാണ് വിദ്യാഭ്യാസ നയം തിരുത്തുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുത്തത്. ഇതു പ്രകാരം മൂന്ന് വയസ് മുതല്‍ 18-ാം വയസ്സുവരെ നടത്തുന്ന വിദ്യാഭ്യാസത്തെ 5-3-3-4 എന്ന നിലയിലാക്കി തിരിക്കും ഇത് രാജ്യത്താകമാനം നടപ്പിലാക്കുന്നതായിരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്റിയാല് നേരത്തെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: