നാഗ്പൂര്‍: നാഗ്പൂരിലെ രാഷ്ട്രീയ സ്വയംസേവക സംഘം ആസ്ഥാനത്ത് 74-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സര് സംഘചാലക് മോഹന്‍ ഭാഗവത് കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ ദേശീയ പതാക ഉയര്‍ത്തി. നാഗപൂര്‍ മഹാനഗരം സംഘചാലക് രാജേഷ് ലോയയും ചടങ്ങില്‍ പങ്കെടുത്തു.
എഴുപത്തിനാലാം സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തി. രാജ്ഘട്ടിലെത്തി മഹാത്മഗാന്ധിക്ക് ആദരാഞ്ജലി അര്‍പ്പിച്ചശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. ചടങ്ങിനായുള്ള വേദിയിലേക്ക് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അദേഹത്തെ സ്വീകരിച്ചു. കൊറോണയുടെ പശ്ചാത്തലത്തില്‍ പ്രോട്ടോക്കോളുകള്‍ പാലിച്ച് കര്‍ശന നിയന്ത്രണത്തിലാണ് ആഘോഷ ചടങ്ങ് നടക്കുന്നത്.
ഇന്ത്യയ്ക്ക് മുന്നിലുള്ള വെല്ലുവിളികള്‍ സ്വയംപര്യാപ്തതയില്‍ നമ്മള് മറികടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സ്വാതന്ത്ര്യ സമര സേനാനികളെയും, രാജ്യത്തിന് വേണ്ടി പോരാടിയവരെയും ഓര്‍മ്മിക്കേണ്ട ദിനം കൂടിയാണ് ഇന്ന്. കോവിഡിനെതിരെ പോരാടുന്നവര്‍ക്ക് ആദരമര്‍പ്പിച്ച പ്രധാനമന്ത്രി, രാജ്യത്തിന്റെ പോരാട്ടം വിജയിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: