കണ്ണൂര്‍: സമഗ്ര ശിക്ഷാ കേരള വഴി കലാകായിക പ്രവൃത്തിപരിചയ അധ്യാപകരെ നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ഫണ്ട് അധ്യാപകരെ നിയമിക്കാതെ വകമാറ്റി ചെലവഴിക്കുന്നതായി ആരോപണം. കേന്ദ്രസര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് എസ്എസ്കെ വഴി സംസ്ഥാനത്ത് 2685 അധ്യാപകരെയാണ് നിയമിച്ചത്. ആദ്യവര്‍ഷം കേന്ദ്രം അനുവദിച്ച ഫണ്ട് ഉപയോഗിച്ച് 25,200 രൂപ അവര്‍ക്ക് ശമ്പളമായി നല്‍കുകയും ചെയ്തു. എന്നാല്‍ പിന്നീടുള്ള വര്‍ഷം കേരള സര്‍ക്കാര്‍ ഇത്തരം അധ്യാപകരുടെ ശമ്പളം 7,000 രൂപയായി വെട്ടിക്കുറച്ചു. തൊട്ടുത്ത വര്‍ഷം മുതല്‍ സര്‍ക്കാര്‍ 14,000 രൂപയാണ് ശമ്പളമായി നല്‍കിയത്.
പ്രീ നഴ്സറി മുതല്‍ പ്ലസ് ടു വരെ വിവേചനമില്ലാതെ സമഗ്രമായി വിദ്യാഭ്യാസ മേഖലയെ മുന്നോട്ട് കൊണ്ടു പോകുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി ആവിഷ്കരിച്ചത്. സ്കൂള്‍ വിദ്യാഭ്യാസത്തിന് എല്ലാ വിഭാഗത്തിലും പെട്ടവര്‍ക്ക് തുല്യ അവസരം നല്‍കുകയും പഠനത്തില്‍ തുല്ല്യമായ ഫലമുണ്ടാക്കുകയുമാണ് സര്‍വ്വശിക്ഷാ കേരളയുടെ ലക്ഷ്യം.
കോവിഡ് 19 പശ്ചാത്തലത്തില്‍ ഈ വര്‍ഷം സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നില്ല എന്ന സാഹചര്യം പറഞ്ഞ് ഈ അധ്യാപകരെ ഇതുവരെ നിയമിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഇലക്ട്രോണിക്ക് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ക്ലാസുകള്‍ നടക്കുമ്പോള്‍ ഇത്തരം അധ്യാപകരെ ബിആര്‍സികളില്‍ നിയമിച്ചുകൊണ്ട് ശമ്പളം നല്‍കണമെന്ന ആവശ്യമുയര്‍ന്നിട്ടും ഇതുവരെ നടപടിയുണ്ടായിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് കേരളത്തില്‍ സര്‍ക്കാര്‍ ഇത്തരം കലാകായിക അധ്യാപകരെ ബിആര്‍സികളില്‍ നിയമിക്കുന്നതിന് വേണ്ട നടപടികള്‍ എസ്എസ്കെ മുഖേന വേഗത്തില്‍ നടത്തുകയാണ് വേണ്ടത്.
വിദ്യാഭ്യാസമന്ത്രി അടിയന്തിരമായി ഈ കാര്യം ഗൗരവായി പരിശോധിച്ച് പട്ടിണിയിലായ അധ്യാപകരുടെ ദുരിതമകറ്റാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് എന്‍ടിയു കണ്ണൂര്‍ ജില്ലാ സെകട്ടറി മനോജ് മണ്ണേരി ആവശ്യപ്പെട്ടു. ഈ പ്രതിസന്ധി കാലത്തും എല്ലാ അര്‍ത്ഥത്തിലും സമാജ സേവനം നടത്തുന്ന അധ്യാപക പക്ഷത്ത് നിന്ന് പ്രവര്‍ത്തിക്കാന്‍ എന്‍ടിയു സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: