റാഞ്ചി: ഐപിഎല്‍ മത്സരങ്ങള്‍ യുഎഇയില്‍ നടക്കുമെന്ന കാര്യം ഉറപ്പായതോടെ ആരാധകരെ ആവേശത്തിലാക്കി മഹേന്ദ്ര സിങ് ധോണി പരിശീലനം തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍.
ഝാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തിലെ ഇന്‍ഡോര്‍ സംവിധാനത്തില്‍ ധോണി ബാറ്റിങ് പരിശീലനത്തിനെത്തിയതായി ഝാര്‍ഖണ്ഡ് സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന് ഭാരവാഹിയെ ഉദ്ധരിച്ച് ഒരു ഇംഗ്ലീഷ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ധോണിക്ക് പന്തെറിഞ്ഞു കൊടുക്കാന്‍ ബൗളര്‍മാരൊന്നും ഉണ്ടായിരുന്നില്ല. ബൗളിങ് മെഷീന് ഉപയോഗിച്ചായിരുന്നു ധോനിയുടെ പരിശീലനം.
ധോണി കഴിഞ്ഞ ആഴ്ച ജെഎസ്സിഎ സ്റ്റേഡിയം കോപ്ലക്സ് സന്ദര്‍ശിച്ചിരുന്നു. രണ്ട് ദിവസം ബൗളിങ് മെഷീന് ഉപയോഗിച്ച് അദ്ദേഹം പരിശീലനം നടത്തി, ജെഎസ്സിഎ ഭാരവാഹി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ലോകകപ്പ് സെമിയില്‍ കിവീസിനോട് തോറ്റ് ഇന്ത്യ പുറത്തായ ശേഷം പിന്നീട് ഇതുവരെ ധോണി മത്സര ക്രിക്കറ്റിന്റെ ഭാഗമായിട്ടില്ല. ഈ വര്‍ഷം ഏപ്രിലില്‍ നടത്താനുദ്ദേശിച്ചിരുന്ന ഐപിഎല്‍ ടൂര്‍ണമെന്റിന്റെ ഭാഗമായി ധോണി ചെന്നൈയില്‍ പരിശീലനത്തിനെത്തിയിരുന്നു. പക്ഷേ കൊറോണ രോഗവ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ടൂര്‍ണമെന്റ് മാറ്റിവയ്ക്കുകയും ധോണി റാഞ്ചിയിലേക്ക് മടങ്ങുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: