കണ്ണൂര്‍: ശ്രീരാമ ജന്മഭൂമിയില് ക്ഷേത്ര നിര്‍മ്മിക്കുന്നതിന്റെ ഭൂമി പൂജ ദിനമായ ഇന്നലെ ജില്ലയിലെങ്ങും ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ വിവിധങ്ങളായ പരിപാടികള്‍ നടന്നു. മധുരവിതരണം, കര്‍സേവകരെ ആദരിക്കല്‍, പ്രാര്‍ത്ഥന, ദീപാലങ്കരം തുടങ്ങി വിവിധ പരിപാടികളാണ് നടന്നത്.
കാടാച്ചിറ ഡോക്ടര്‍മുക്കില്‍ രാമക്ഷേത്ര പുനര്‍നിര്‍മ്മാണ ഭൂമിപൂജയോടനുബന്ധിച്ച് ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ ദീപാലങ്കാരം, പ്രാര്‍ത്ഥന, പായസ ദാനം തുടങ്ങിയ പരിപാടികള്‍ നടന്നു. ബിജെപി കടമ്പൂര് പഞ്ചായത്ത് പ്രസിഡന്റ് എം.പി. ശ്രീജേഷ് , ആര്‍എസ്എസ് മണ്ഡലം ശാരീരിക് പ്രമുഖ് അനൂപ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം പി.ആര്. രാജന് മുഖ്യ പ്രഭാഷണം നടത്തി. ആര്. ഷംജിത്ത് , കര്‍ഷക മോര്‍ച്ച ജില്ലാ ട്രഷറര്‍ കെ. സുനോജ് , യുവമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി പി. ഷിജിത്ത് എന്നിവര്‍ സംസാരിച്ചു.
അയോധ്യ ശ്രീരാമ ക്ഷേത്ര ഭൂമി പൂജയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് മമ്പറം, പിണറായി, പാറപ്രം, വെണ്ടുട്ടായി, വേങ്ങാട്, ഓക്കാട്, പിണറായി പ്രദേശങ്ങളിലെ വീടുകളില്‍ ദീപം തെളിച്ചും മധുരം വിതരണം ചെയതും പടക്കം പൊട്ടിച്ചും ആഘോഷിച്ചു.
ഇരിട്ടിയില്‍ കര്‍സേവകരെ ആദരിക്കലും പുഷ്പാര്‍ച്ചനയും നടന്നു. ഹിന്ദു ഐക്യവേദി ഇരിട്ടി താലൂക്കിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ ഇരിട്ടിയില്‍ നിന്നും കര്‍സേവയില്‍ പങ്കെടുത്ത , കീച്ചലാടന് മോഹനന്, കെ.കെ. ബാബു, എം. സുരേഷ്ബാബു, അളോറ ഹരീന്ദ്രന്‍, എം. മുരളി എന്നിവരെയാണ് ആദരിച്ചത്. ഇരിട്ടി താലൂക്ക് ഹിന്ദു ഐക്യവേദി വര്‍ക്കിംഗ് പ്രസിഡന്റ് പ്രവീണ്‍ ചന്ദ്ര വാസു കര്‍സേവകരെ പൊന്നാട അണിയിച്ച് ആദരിച്ചു. ജനറല്‍ സെക്രട്ടറി ബാബു പുന്നാട് , നഗരസഭാ കൗണ്‍സിലര്‍ പി.രഘു, ബിജെപി മണ്ഡലം പ്രസിഡന്റ് എം. ആര്. സുരേഷ്., കെ.കെ. ബാബു, കെ.എം. നാരായണന് എന്നിവര്‍ സംസാരിച്ചു.
ആലക്കോട് വര്‍ഷങ്ങള്‍ക്ക് മുന്‍പേ രാമക്ഷേത്ര നിര്‍മ്മാണത്തിന് പൂജിച്ച ശിലയുമായി അയോദ്ധ്യ രാമജന്മഭൂമിയില്‍ പോയി വന്ന സുനില്‍കുമാര്‍ കണയംപ്ലാക്കല്‍ എന്ന സംഘ പ്രവര്‍ത്തകനെ ഭാരതീയ ജനതാ പാര്‍ട്ടി ഉദയഗിരി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കാര്ത്തികാപുരം ശ്രീ ധര്‍മ്മശാസ്ത ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷം ആദരിച്ചു.ചടങ്ങില്‍ ബിജെപി സംസ്ഥാന സമിതി അംഗം ആനിയമ്മ രാജേന്ദ്രന് സുനില്‍കുമാറിനെ പൊന്നാടയണിയിച്ചു. ബിജെപി ഇരിക്കൂര്‍ നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് പി.ഡി. ജയലാല്‍ സംസാരിച്ചു.ഉദയഗിരി പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് അദ്ധ്യക്ഷനായ ചടങ്ങില്‍ ജനറല്‍ സെക്രട്ടറി എസ്. ശ്രീനാഥ് സ്വാഗതും കെ.കെ. രാജന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: