ന്യൂദല്‍ഹി: ഇന്ത്യന്‍ സംസ്കാരത്തില്‍ ശ്രീരാമന് പ്രധാന സ്ഥാനമുണ്ട്. രാമക്ഷേത്ര നിര്‍മാണത്തിന് ഇന്ന് തുടക്കം കുറിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഇന്ത്യന്‍ മുന്‍ ഉപ പ്രധാനമന്ത്രി എല്‍.കെ. അദ്വാനി. അയോധ്യയില്‍ രാമക്ഷേത്രം ഉയരുന്നത് എല്ലാ ഇന്ത്യാക്കാര്‍ക്കും പ്രചോദനമാകുമെന്നും അദ്ദേഹം അറിയിച്ചു.
രാജമന്മഭൂമി പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കായി നിര്‍ണായക പങ്കുവഹിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. അയോധ്യ ക്ഷേത്രം രാജ്യത്തിന് ശ്രേയസ് പകരുമെന്ന് വിശ്വസിക്കുന്നാതായും അദ്വാനി പറഞ്ഞു. 1990ലെ രഥയാത്രയില്‍ രാമജന്മഭൂമി പ്രസ്ഥാനത്തില്‍ ഒരു നിര്‍ണ്ണായക പങ്ക് വഹിക്കാന്‍ കഴിഞ്ഞത് വിനയപൂര്‍വ്വം താന്‍ ഓര്‍ക്കുന്നു. ശക്തവും ഐശ്യര്യവും ശാന്തവുമായ ഇന്ത്യയുടെ പ്രതീകമായി രാമക്ഷേത്രം മാറുമെന്ന് ഉറപ്പുള്ളതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ന് രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ എല്‍.കെ.അദ്വാനിയും പങ്കെടുക്കുന്നു. കൊറോണ മാര്‍ഗ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടാകും ചടങ്ങ് നടത്തുക. അദ്വാനിക്കൊപ്പം മുരളീ മനോഹര്‍ ജോഷിയും വീഡിയോ കോണ്‍ഫറന്‍സിലൂടെ ചടങ്ങില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: