കൊച്ചി: നമ്മുടെ സംസ്കാരത്തിന്റെ പ്രതീകമാണ് സംസ്കൃതഭാഷയെന്ന് മാതാ അമൃതാനന്ദമയി. അതിപുരാതനമായ ഭാരത സംസ്കാരത്തിന്റെ വാഹിനിയാണ് സംസ്കൃതമെന്ന് സംസ്കൃത ദിനത്തോടനുബന്ധിച്ച് നല്കിയ സന്ദേശത്തില്‍ അമ്മ പറഞ്ഞു. മനുഷ്യമനസ്സില്‍ പരിവര്‍ത്തനം സൃഷ്ടിക്കുവാന്‍ കഴിയുന്ന ഒരു പ്രത്യേക ശക്തി ഈ ഭാഷയ്ക്കും അതിന്റെ സ്പന്ദനങ്ങള്ക്കുമുണ്ട്.
ഭാരതത്തിലെ മാത്രമല്ല ലോകത്തിലെതന്നെ നിരവധി ഭാഷകളുടെ മാതാവാണ് സംസ്കൃതം. എല്ലാ ഭാരതീയരേയും കൂട്ടിയിണക്കുന്ന സാംസ്കാരിക ഐക്യത്തിന്റെ കണ്ണിയാണത്. സംസ്കൃതത്തില്‍ ര ചിച്ചിട്ടുള്ള വേദങ്ങളും പുരാണങ്ങളും ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും ഒക്കെ ഭാരതത്തിനകത്തും പുറത്തുമുള്ള നിരവധി ഭാഷകളിലെ വിശിഷ്ട കൃതികള്‍ക്ക് മൂലമായിത്തീര്ന്നു. നമ്മുടെ സാംസ്കാരിക ഐക്യത്തിനും പ്രബുദ്ധതയ്ക്കും സംസ്കൃതം വഴിയൊരുക്കി.
സാഹിത്യരംഗത്തും കലാരംഗത്തും നമ്മളെയെല്ലാം കൂട്ടിയിണക്കിയതും എല്ലാവര്ക്കും അറിവു പകര്‍ന്നതും അതാണ്.
സംസ്കൃതത്തിലെ അക്ഷരമാലാ ക്രമം തന്നെയാണ് എല്ലാ ഭാരതീയ ഭാഷകളും പിന്തുടരുന്നത്. അതിനാല്‍ ഭാരതത്തിന്റെ യഥാര്‍ത്ഥ ദേശീയഭാഷ സംസ്കൃതമാണ് മാതാ അമൃതാനന്ദമയി പറഞ്ഞു. നമ്മുടെ സംസ്കാരത്തിന്റെ അടിസ്ഥാനശിലയായ സംസ്കൃതത്തിന്റെ പഠനവും പ്രചാരണവും പ്രോത്സാഹിപ്പിക്കേണ്ടത് സംസ്കൃതിയെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നവരുടെ കര്‍ത്തവ്യമാണ്.
ഈ ഭാഷ വേണ്ടവണ്ണം പ്രചരിക്കാതെ നമ്മുടെ സംസ്കാരത്തിന്റെ ശാക്തീകരണം സാധ്യമാകില്ല. എല്ലാ ദിശയിലുള്ള ്രപവര്ത്തനങ്ങളും പരിശ്രമങ്ങളും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും മാതാ അമൃതാനന്ദമയി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: