നെയ്യാറ്റിന്‍കര: നഗരത്തില്‍ രോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തില്‍ നെയ്യാറ്റിന്‍കര നഗരസഭ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഇരുനില മന്ദിരത്തില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ ഒരുക്കി. എന്നാല്‍ ട്രീറ്റ്മെന്റ് സെന്റര്‍ ആണോ പാര്‍ട്ടി ഓഫീസ് ആണോയെന്ന് ഒരു നിമിഷം ചിന്തിച്ച് പോകും. പാര്‍ട്ടി ഓഫീസായി തോന്നിയാലും തെറ്റ് പറയാന്‍ സാധിക്കില്ല. ആദ്യ ഘട്ടമെന്ന നിലയില്‍ 100 കിടക്കകളാണ് ഇവിടെ തയാറാക്കിയിട്ടുള്ളത്. ഈ കിടക്കകള്‍ എല്ലാം ചുവപ്പിച്ചു. ശൗചാലയങ്ങളിലെ ബക്കറ്റിനും കപ്പുകള്‍ക്കും വരെ ചുവപ്പ് നിറം. മൊത്തത്തില്‍ പാര്‍ട്ടി കേന്ദ്രങ്ങള്‍വരെ തോറ്റുപോകും. വിവരം അറിഞ്ഞെത്തിയ മറ്റ് രാഷ്ട്രീയ പ്രതിനിധികള്‍ വരെ ചുവപ്പുമയം കണ്ട് ഞെട്ടി. തുടര്‍ന്ന് നഗരസഭാ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടുന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പില്‍ ട്രീറ്റ്മെന്റ് സെന്ററിനെ ചൊല്ലി വാക്പോര് ആരംഭിക്കുകയും ചെയ്തു.
സെന്ററിനെ ചുവപ്പു പുതപ്പിക്കുന്നതിനെതിരെ ബിജെപി പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. കൊറോണയ്ക്കെതിരെ രാഷ്ട്രീയം മാറ്റിനിര്‍ത്തിയാണ് പല തരത്തിലുമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതെന്നും എന്നാല്‍ സിപിഎം ട്രീറ്റ്മെന്റ് സെന്ററിനെ ചുവപ്പിക്കാന്‍ ശ്രമിക്കുന്ന നിലപാട് മാറ്റണമെന്നും ബിജെപി നെയ്യാറ്റിന്‍കര മണ്ഡലം ജനറല്‍ സെക്രട്ടറി ഷിബുരാജ് കൃഷ്ണ അഭിപ്രായപ്പെട്ടു. നഗരസഭയ്ക്ക് കീഴില്‍ നടന്ന സമൂഹ അടുക്കള ഉള്‍പ്പടെയുള്ള പ്രതിസന്ധിയിലായപ്പോള്‍ നിരവധി സഹായങ്ങളാണ് ബിജെപിയുടെ നേതൃത്വത്തില്‍ നഗരസഭയ്ക്ക് കൈത്താങ്ങായി എത്തിയത്. കൊറോണ വ്യാപനത്തില്‍ ജനങ്ങള്‍ ഭീതിയില്‍ കഴിയുമ്പോള്‍ അവര്‍ക്ക് മേല്‍ രാഷ്ട്രീയം അടിച്ചേല്‍പ്പിക്കുന്ന നഗരസഭയുടെ സങ്കുചിത നിലപാടിനെതിരെ പ്രതിഷേധ സമരവുമായി മുന്നോട്ടു പോകുമെന്നും ബി ജെ പി നേതൃത്വം അറിയിച്ചു.
പ്രദീപ് കളത്തില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: