മുട്ടം: കൊറോണ രോഗ വ്യാപനത്തിന്റെ വിലക്കുകളും നിയന്ത്രണങ്ങളും വക വെക്കാതെ മലങ്കര ടൂറിസം ഹബ്ബിലേക്ക് ജനങ്ങള്‍ വ്യാപകമായി എത്തുന്നു.
എന്നാല്‍ കൊറോണ നിയന്ത്രണത്തിന്റെ ഭാഗമായി ഹബ്ബിലെ ജീവനക്കാര്‍ ആരെയും അകത്തേക്ക് കടത്തി വിടാതെ കര്‍ശനമായ നിലപാട് സ്വീകരിക്കുന്നതിനാല്‍ പ്രവേശന കവാടം വരെ എത്തി ജനം തിരികെ പോവുകയാണ്. ടൂറിസം ഹബ്ബിലേക്ക് എത്തുന്നവരെ അകത്തേക്ക് കടത്തി വിടാന്‍ തയ്യാറാകാത്തതില്‍ ഇവിടെ എത്തുന്നവരില്‍ ചിലര്‍ ജീവനക്കാരോട് കയര്‍ത്ത് സംസാരിക്കുന്നുമുണ്ട്. മറ്റുള്ള സ്ഥലങ്ങളിലേക്ക് പോകുന്നവരും മലങ്കര ടൂറിസം ഹബ്ബിലേക്ക് മാത്രമായി എത്തുന്നവരുമുണ്ട്. ചിലര്‍ കുടുംബ സമേതമായിട്ടും മറ്റ് ചിലര്‍ സുഹൃത്തുക്കളുമായി കൂട്ടത്തോടെയുമാണ് ഇവിടേക്ക് എത്തുന്നത്.
ഹബ്ബിലേക്ക് പ്രവേശിക്കാന്‍ കഴിയാതെ തിരികെ പോരുന്നവരില്‍ ചിലര്‍ കാറുകളിലും റോഡരുകിലുമായിട്ടും മദ്യപാനം നടത്തുന്നുമുണ്ട്. കൊറോണ വ്യാപനത്തിന്റെ ഭാഗമായി മലങ്കര ഉള്‍പ്പെടെയുള്ള മുഴുവന്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും ജനങ്ങള്‍ പ്രവേശിക്കുന്നതിന് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളും ജില്ലാ ഭരണ കൂടവും കര്‍ശനമായ വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ഇതൊന്നും തങ്ങളെ ബാധിക്കുന്ന കാര്യമല്ല എന്ന രീതിയില്‍ ചിലര്‍ പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: