എനിക്ക് ഓര്‍മയുടെ
കുത്തൊഴുക്ക് തടയാന്‍ വയ്യ
മഷിയും എണ്ണയും പടര്‍ന്ന്
പിടിച്ച ജീവിതത്തിന്റെ പഴയ
പുസ്തകം വായിക്കാന്‍ വയ്യ
വിലക്കും വിലങ്ങും
കുശുമ്പിന്റെ കാട്ട് തീയും
മറികടക്കാനാവുന്നില്ല.
പ്രണയത്തിന്റെ നൂല്‍പ്പാലം
കടന്ന് വന്ന പെണ്ണ്
വെറുപ്പിന്റെ വെബ്
സൈറ്റില്‍ എന്നെ സ്റ്റഫ്
ചെയ്ത് വെച്ചിരിക്കുന്നു
ക്രോധത്തിനഗ്നി പര്‍വതം
പൊട്ടി ലാവ ഒഴുകി ഭൂമി
അതില്‍ മുങ്ങിപ്പോകുന്നു
നെഞ്ച് പൊട്ടിയ വാക്ക്
പെറുക്കിക്കൂട്ടി നോക്കവെ
അതിലൊത്തിരി പ്രജകളുടെ
നിണം പറ്റിയിരിക്കുന്നു
മനസ്സിന്റെ താള് മറിക്കുമ്പോള്‍
സമയക്കുതിരയെ പിടിച്ചു
കെട്ടാനാരോ ഓടിപ്പോകുന്നു
നിദ്രയെ മൃതിയിലേക്ക്
വിവര്‍ത്തനം ചെയ്ത
മഹാഭാരതകഥ മറന്നിരിക്കുന്നു
ഒരുപാട് മലിനമായ മനസ്സ്
ഒരുജന്മം കൊണ്ട് ഒരുപാട്
ദൂരം സഞ്ചരിച്ചതു മാത്രം ബാക്കി
ദിലീപ് ഇരിങ്ങാവൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: