തൃശൂര്‍: തിരുവില്വാമല പഞ്ചായത്ത് പത്താം വാര്‍ഡില്‍ കൊറോണ സ്ഥിരീകരിച്ച യുവതിയുമായ് പ്രാഥമിക സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരുടെ പരിശോധന ഫലം നെഗറ്റീവ്. രണ്ടാഴ്ച മുന്‍പാണ് ഒറ്റപ്പാലം താലൂക്കാശുപത്രിയില്‍ പ്രസവത്തിനായെത്തിയ തിരുവില്വാമല സ്വദേശിയായ യുവതിക്ക് കൊറോണ സ്ഥിരീകരിച്ചത്. തുടര്‍ന്ന് പഞ്ചായത്ത് പത്താം വാര്‍ഡ് കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു.
യുവതിയുമായി പ്രാഥമിക സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുടെ ആന്റിജെന്‍ പരിശോധന ഫലമാണ് ഇപ്പോള്‍ നെഗറ്റീവായിരിക്കുന്നത്. നൂറോളം പേരുടെ ആന്റിജെന്‍ പരിശോധനയില്‍ മുഴുവന്‍ ആളുകളുടേയും പരിശോധന ഫലം നെഗറ്റീവായിരുന്നു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനു ഫയസ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗൗരി പ്രാഥമിക ആരോഗ്യ കേന്ദ്രം നഴ്സിങ് സൂപ്രണ്ട് പ്രേമജ എന്നിവരും പരിശോധനക്ക് സഹായവുമായി എത്തിയിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: