കല്‍പ്പറ്റ:കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തെ അവഹേളിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത യുവാവിനെതിരെ തലപ്പുഴ പോലീസ് കേസെടുത്തു. വളാട് കൂടംകുന്ന് കുന്നേത്ത് വീട്ടില്‍ അബ്ദുള്‍ റഷീദ് (35)നെതിരെയാണ് പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് വാളാട് പ്രദേശത്ത് ആരോഗ്യ വകുപ്പ് ആന്റിജന്‍ ടെസ്റ്റ് നടത്തിയിരുന്നു. ഇന്നും ടെസ്റ്റുകള്‍ തുടരുകയാണ്.
ആരോഗ്യ വകുപ്പ് നല്ല രീതില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടയില്‍ ആരോഗ്യ വകുപ്പിനെയും ജനപ്രതിനിധികളെയും താറടിച്ചു കാണിക്കുന്ന നിലയില്‍ പ്രത്യേകിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ തെറ്റായ സന്ദേശം നല്‍കിയതിന്റെ പേരിലാണ് അബ്ദുള്‍ റഷീദിനെതിരെ പോലീസ് കേസെടുത്തത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നടത്തുന്ന ആന്റിജന്‍ ടെസ്റ്റില്‍ പ്രദേശവാസികള്‍ പങ്കെടുക്കരുതെന്നും ട്രീറ്റ്മെന്റ് സെന്ററുകളില്‍ മതിയായ ചികിത്സയും ഭക്ഷണവും ലഭിക്കുന്നില്ലെന്നും മറ്റുമുള്ള സന്ദേശമാണ് ഇയാള്‍ പ്രചരിപ്പിച്ചത്.
നാല് വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. പൊതു സുരക്ഷയ്ക്കും സമാധാനത്തിനും വീഴ്ചയുണ്ടാകുന്ന തരത്തില്‍ ശബ്ദ സന്ദേശം അയക്കല്‍, തുടങ്ങിയ വകുപ്പുകള്‍ കൂടാതെ എപ്പഡമിക്ക് ഡിസീസ് ആക്ടും പ്രകാരമാണ് കേസെടുത്തത്. പോലീസിന് ലഭിച്ച സന്ദേശ പ്രകാരം തലപ്പുഴ സി.ഐ.ജിജേഷ് ആണ് അബ്ദുള്‍ റഷീദിനെതിരെ കേസെടുത്തത്. റഷീദിനെതിരെ കേസെടുത്ത പോലീസ് വരും ദിവസങ്ങളില്‍ അന്വേഷണം നടത്തി കൂടുതല്‍ നടപടികള്‍ സ്വീകരിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: