കല്‍പ്പറ്റ:വയനാട് ജില്ലയില്‍ 124 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്. രേണുക അറിയിച്ചു.124 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 19 പേര് രോഗ മുക്തി നേടി. ഇതോടെ ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 624 ആയി. ഇതില്‍ 313 പേര് രോഗ മുക്തരായി. ഒരാള്‍ മരണപ്പെട്ടു.
നിലവില്‍ 300 പേരാണ് ചികിത്സയിലുള്ളത്.ഇതില്‍ ജില്ലയില്‍ 292 പേരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഏഴും എറണാകുളത്ത് ഒരാളും ചികിത്സയില്‍ കഴിയുന്നു. വാളാട് കേസുമായി സമ്പര്‍ക്കത്തിലുള്ള 101 വാളാട് സ്വദേശികള്‍ക്കും മൂളിത്തോട് 2,കെല്ലൂര്‍ 8,പയ്യമ്പള്ളി 3,കോട്ടത്തറ 1,പനമരം 1,ഏചോം 2,തൃശൂര്‍ 2,ആലാറ്റില്‍ 1,നല്ലൂര് നാട് 2,കുഞ്ഞോം ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 249 പേരാണ്. 92 പേര് നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2753 പേര്. ഇന്ന് വന്ന 42 പേര് ഉള്‍പ്പെടെ 309 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1437 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 20,229 സാമ്പിളുകളില്‍ 19,054 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 18,384 നെഗറ്റീവും 624 പോസിറ്റീവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: