കൊട്ടാരക്കര: വനമേഖലയുമായി യാതൊരു ബന്ധമില്ലാത്ത നെടുവത്തൂരിലും കാട്ടുപന്നി ശല്യം. നെടുവത്തൂര്‍, താമരശേരി, ആനയം, ഇലഞ്ഞിക്കോട്, വെണ്മണ്ണൂര് പ്രദേശങ്ങളില്‍ കാട്ടുപന്നികളുടെ ശല്യത്തില്‍ പൊറുതി മുട്ടുകയാണ് ഇപ്പോള്‍ നാട്ടുകാര്‍.
വ്യാപകമായി കൃഷികള്‍ നശിപ്പിക്കുന്നതുകൂടാതെ മനുഷ്യരെ ആക്രമിക്കാനും തുടങ്ങിയിട്ടുണ്ട്. മരച്ചീനി, ചേന, പച്ചക്കറികള്‍, വാഴ, തെങ്ങിന് തൈകള്‍ എന്നിവയാണ് നശിപ്പിക്കുന്നത്. അടിയന്തരമായി അധികൃതര്‍ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: