നെടുങ്കണ്ടം: ഓണ്‍ലൈന്‍ മൊബൈല്‍ വ്യാപാരത്തിലൂടെ ഉണ്ടായ സാമ്പത്തിക ബാധ്യത തീര്‍ക്കുവാന്‍ സ്വര്‍ണ്ണം മോഷ്ടിച്ച പ്രതികളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. ഒരു വിദ്യാര്‍ത്ഥി ഉള്‍പ്പെടെ മൂന്ന് പേരെയാണ് നെടുങ്കïം പോലീസ് അറസ്റ്റ് ചെയ്തത്.
വിവാഹ ആവശ്യത്തിനായി അലമാരയില്‍ സൂക്ഷിച്ച 23 പവന് സ്വര്‍ണാഭരണങ്ങളാണ് ബാലഗ്രാം പാലമൂട്ടില്‍ പി.കെ. റെജിയുടെ വീട്ടില്‍ നിന്നും ഈ മാസം ഒന്നിന് മോഷണം പോയത്. കൗമാരക്കാരന്, കല്ലാര്‍ തൂക്കുപാലം വടക്കേപുതുപ്പറമ്പില് വീട്ടില്‍ മുഹമ്മദ് താഹഖാന് (21), കൂട്ടാര്‍ ബ്ലോക്ക് നമ്പര്‍ 1305 വീട്ടില്‍ ജാഫര്‍ (34) എന്നിവരെയാണ് മോഷണ കൂറ്റത്തിന് നെടുങ്കണ്ടം പോലീസ് പിടികൂടിയത്. ഓണ്‍ലൈന്‍ വഴി മൊബൈല്‍ വരുത്തി വിറ്റിരുന്ന പണി കൗമാരക്കാരന് ഉണ്ടായിരുന്നു.
കൊറോണ ആരംഭിച്ചതോടെ ഓണ്‍ ലൈന്‍ വ്യാപരം മുടങ്ങി. അടച്ച തുകയുടെ മൊബൈല്‍ എത്താതെ വന്നതോടെ ആവശ്യക്കാര്‍ക്ക് തുക തിരികെ കൊടുക്കുവാന്‍ ഇയാള്‍ നിര്‍ബന്ധിതനായി. ഇതിനെ തുടര്‍ന്നാണ് സ്വര്‍ണ്ണം മോഷ്ടിക്കുവാന്‍ പദ്ധതിയിട്ടത്. ഇതിന്‍പ്രകാരം മോഷ്ടിച്ച സ്വര്‍ണ്ണം തൂക്കുപാലത്തെ സ്വകാര്യ സ്ഥാപനത്തില്‍ കൂട്ടുകാരനായ മുഹമ്മദ് താഹഖാനുമൊത്ത് പണയം വെച്ചു. ഈ സ്വര്‍ണ്ണം ഏലക്കാ വ്യാപാരിയായി ജാഫര്‍ 8,08,000 രൂപ നല്കി ഇവര്‍ മുഖന്തിരം സ്വര്‍ണ്ണം ബാങ്കില്‍ നിന്നും എടുപ്പിച്ചു. തുടര്‍ന്ന് കട്ടപ്പനയിലെ സ്വകാര്യ സ്ഥാപനത്തില്‍ 8,20,000 രൂപയ്ക്ക് ജാഫര്‍ മറിച്ച് വില്‍ക്കുകയും ചെയ്തു. ജാഫര്‍ മുമ്പ് ചെറിയ തോതില്‍ സ്വര്‍ണ്ണം വാങ്ങി വില്ക്കല് പണി നടത്തി വന്നിരുന്ന ആളാണ്.
മോഷണമുതല്‍ സ്വീകരിച്ചതിന്, അനുമതിയില്ലാതെ അലമാരി തുറന്ന് സ്വര്ണ്ണമുതല് എടുത്തതിന്, വീട്ടില്‍ കയറിയുള്ള മോഷണം, ഒന്നിലധികം ആളുകള്‍ ചേര്‍ന്ന് പൊതു ഉദ്ദേശത്തോടു കൂടി കുറ്റകൃത്യം ചെയ്യല്‍ എന്നി വകുപ്പുകള്‍ ഉള്‍പ്പെടുത്തി പ്രതികള്‍ക്ക് എതിരെ പോലീസ് കേസെടുത്തു.
വീഡിയോ കോണ്‍ഫറന്‍സ് വഴി മജിസ്ട്രേറ്റിന് മുമ്പില്‍ പ്രതികളെ ഹാജരാക്കി. കൗമാരക്കാരനെ ജുവനൈല്‍ ജസ്റ്ററ്റിസ് ബോര്‍ഡിന് മുമ്പില്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരാക്കി.
മകളുടെ വിവാഹത്തിനായി വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച 23 പവന് സ്വര്‍ണ്ണമാണ് ബാലഗ്രാം സ്വദേശി രാജുവിന്റെ വീട്ടില്‍ നിന്നും നഷ്ടപ്പെട്ടത്. കഴിഞ്ഞ ദിവസം അലമാരയില്‍ നോക്കിയപ്പോഴാണ് സ്വര്‍ണ്ണം കാണാതായ വിവരം വീട്ടുകാര്‍ മനസ്സിലാക്കുന്നത്. കളവിന് മുന്നോടിയായി കൈകളില്‍ നിന്നും മുറിച്ച് മാറ്റിയ അഞ്ച് വളകളും പുതിയതായി നിക്ഷേപിച്ച ഒരു മുക്കുപണ്ടവും അലമാരിയില്‍ നിന്നും ലഭിച്ചിരുന്നു.
തുടര്‍ന്ന് വീട്ടുകാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നെടുങ്കണ്ടം ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് പി.കെ ശ്രീധരന്റെ നേത്യത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: