നെടുങ്കണ്ടം: പഞ്ചായത്തിലെ 11-ാം വാര്‍ഡില്‍ ആണ് ഏറെ രസകരായ കുതന്ത്രം മെനഞ്ഞ സംഭവം നടക്കുന്നത്. ചോറ്റുപാറ പൂവന്‍പറമ്പില്‍ സുകുമാരനോട് പഞ്ചായത്തില്‍ നിന്ന് പശു തൊഴുത്ത് അനുവദിച്ച് നല്‍കാമെന്നും ആയതിലേക്ക് വെള്ളപേപ്പറില്‍ ആദ്യം അപേക്ഷ വയ്ക്കണം എന്നും പറഞ്ഞ് സിപിഎം പ്രവര്‍ത്തകര്‍ വെള്ള കടലാസില്‍ ഒപ്പിട്ട് വാങ്ങിയിരുന്നു.
പിന്നീട് ഈ പേപ്പറില്‍ താന്‍ പാര്‍ട്ടി മാറുന്നതായി എഴുതി ചേര്‍ത്ത്, താനും മറ്റുചിലരും ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസില്‍ നിന്നുമൊക്കെ മാറി സിപിഎമ്മില്‍ ചേര്‍ന്നതായി നോട്ടീസ് അടിച്ചിറക്കി. ഇത് ഇതികച്ചും തെറ്റാണ്. കള്ളവും ചതിയും കാട്ടി തന്നെ സമൂഹമദ്ധ്യത്തില്‍ അവഹേളിച്ചു. ഞാന്‍ ബിജെപി മെമ്പര്‍ ആണ് തുടര്‍ന്നും ബിജെപിക്കാരന് തന്നെയായിരിക്കും എന്ന് സുകുമാരന്‍ പറഞ്ഞു.
സിപിഎം ഭരിക്കുന്ന വാര്‍ഡില്‍ ഏത് കുതന്ത്രവും കാട്ടി തുടര്‍ ഭരണം പിടിക്കുന്നതിന് നടത്തുന്ന വിലകുറഞ്ഞ അടവ് നയം പാര്‍ട്ടിയെ സമൂഹത്തില്‍ ഒറ്റപെടുത്തിയതിന്റെ വെപ്രാളം ആണ് ഇതിന് പിന്നില്‍. നോട്ടീസില്‍ പറയുന്ന മറ്റുള്ളവര്‍ മുന്‍പ് തന്നെ സിപിഎം അനുഭാവികള്‍ ആയിരുന്നു എന്ന് ബിജെപി നേതാക്കളായ ഗിരിജ സത്യദാസ്, അനീഷ് ചന്ദ്രന് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: