മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
ചെറുയാത്രകള് ഫലവത്താവും. കര്‍മരംഗത്ത് ഗുണാനുഭവങ്ങള്‍ വര്‍ധിക്കുന്നതാണ്. സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ അനുകൂലമാവും.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി,
മകയിരം (1/2)
പിതൃതുല്യരായവരുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി ദൃശ്യമാവും. നൂതന ധനാഗമ മാര്‍ഗ്ഗങ്ങള്‍ കിട്ടും. സൗഹൃദങ്ങള്‍ അവശ്യഘട്ടത്തില്‍ ഉപകരിക്കപ്പെടും. അവിവാഹിതര്‍ക്ക് മംഗല്യയോഗമുണ്ട്.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര,
പുണര്‍തം (3/4)
ബന്ധുമിത്രാദികളുടെ നീരസത്തിന് പാത്രമാവും. തീരുമാനിച്ചുറപ്പിച്ച പല കാര്യങ്ങളും മാറ്റിവയ്ക്കപ്പെടും. ജീവിത വിജയത്തിനായുള്ള പല നൂതന പദ്ധതികളും ആവിഷ്കരിക്കും. മത്സര പരീക്ഷകളില്‍ വിജയിക്കും.
കര്‍ക്കടകക്കൂറ്: പുണര്‍തം(1/4), പൂയം,
ആയില്യം
ശത്രുശല്യം വര്‍ധിക്കുന്നതാണ്. നൂതന വാഹന യോഗമുണ്ട്. ക്രയവിക്രയങ്ങളില്‍ ലാഭസാധ്യത ഏറും. മനോദുരിതത്തിന് ശമനമുണ്ടാവും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം(1/4)
ഗൃഹം മോടിപിടിപ്പിക്കും. അലങ്കാരവസ്തുക്കള്‍ സ്വായത്തമാക്കും. സന്താനങ്ങളുടെ ഉന്നതിക്കായി അധിക ധനവിനിയോഗം നടത്തും. നൂതന സൗഹൃദങ്ങള്‍ വന്നുചേരും.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര(1/2)
ജലോല്പ്പന്നങ്ങളില് നിന്നും അധിക ലാഭം ലഭ്യമാവും. വിദ്യാ ഗുണവും ഈശ്വാരാധീനവും വര്‍ധിക്കുന്നതാണ്. മാതൃകുടുംബത്തില്നിന്നും ധനാഗമം സിദ്ധിക്കും. ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമുണ്ട്.
തുലാക്കൂറ്: ചിത്തിര(1/2), ചോതി, വിശാഖം (3/4)
സര്‍ക്കാര്‍ സംബന്ധമായ തൊഴില്‍ സാധ്യതയുണ്ട്. പല കാര്യങ്ങളിലും നിര്‍ബന്ധബുദ്ധി പ്രകടമാക്കും. ശത്രുക്കളില്‍നിന്നും തന്ത്രപൂ
ര്‍വം മാറി നില്ക്കും. വരവു ചെലവുകള്‍ തുല്യമാവും.
വൃശ്ചികക്കൂറ്: വിശാഖം(1/4), അനിഴം, തൃക്കേട്ട
കുടുംബത്തില്‍ മംഗളകര്‍മങ്ങള്‍ക്ക് അവസരം സിദ്ധിക്കും. പൂ
ര്വികസ്വത്തുക്കള് കൈവശം വന്നുചേരും. കൂട്ടുക്കച്ചവടത്തില്‍ നിന്നും പിന്മാറും. അന്യരെ സഹായിക്കമൂലം അധിക ബാധ്യതകള്‍ വന്നുചേരും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം(1/4)
അധ്വാനഭാരം വര്‍ധിക്കുന്നതാണ്. കര്മമേഖലയില് സ്ഥാനചലനത്തിന് സാധ്യത കാണുന്നു. കാര്‍ഷിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. സര്‍ക്കാര്‍ സംബന്ധമായ സഹായങ്ങളും അംഗീകാരങ്ങളും ലഭ്യമാവും.
മകരക്കൂറ്: ഉത്രാടം(3/4), തിരുവോണം,
അവിട്ടം (1/2)
പ്രതിബന്ധങ്ങള്‍ അതിജീവിക്കുന്നതാണ്. പ്രേമകാര്യങ്ങളില്‍ പു
രോഗതിയുണ്ടാവും. മാനസിക ദുരിതത്തിന് ശമനമുണ്ടാവും. വാഹന കാര്യങ്ങളില്‍ കൂടുതല്‍ കരുതല്‍ ആവശ്യമാണ്.
കുംഭക്കൂറ്: അവിട്ടം(1/2), ചതയം,
പൂരുരുട്ടാതി(3/4)
നിര്‍ണായക തീരുമാനങ്ങള്‍ക്ക് പുനഃരാലോചന നല്ലതാണ്. പ്രതിസന്ധികളെ നയപരമായി നേരിടും. ക്രയവിക്രയങ്ങളില്‍ കൂടുതല്‍ ലാഭം ലഭ്യമാവും. കിട്ടാനുള്ള ധനം വൈഷമ്യമില്ലാതെ ലഭിക്കും.
മീനക്കൂറ്: പൂരുരുട്ടാതി(1/4), ഉതൃട്ടാതി, രേവതി
ചിരകാല അഭിലാഷങ്ങള്‍ സ്വായത്തമാകും. ധനസമ്പാദനത്തിന് ശ്രദ്ധ ചെലുത്തും. അപവാദ ശ്രവണത്തിന് യോഗമുണ്ട്. ഈശ്വരാധീനത്താല്‍ അപകടങ്ങളില്‍ നിന്നും മുക്തി നേടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: