തൃശൂര്‍: മുരിയാട് പഞ്ചായത്തില്‍ കൊറോണ വ്യാപനം കൂടുന്ന സാഹചര്യത്തില്‍ ആനന്ദപുരം സാമൂഹികാരോഗ്യകേന്ദ്രം തുറന്ന് പ്രവര്‍ത്തിക്കാത്തതില്‍ പ്രതിഷേധമുയരുന്നു. കൊറോണ ചികിത്സക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള സാമൂഹികരോഗ്യ കേന്ദ്രം അധികൃതരുടെ അനാസ്ഥ മൂലം നാശത്തിന്റെ വക്കിലാണ്.
30 പേരെ ഒരേ സമയം കിടത്തി ചികിത്സിക്കാനും ഓപ്പറേഷന് സൗകര്യത്തിനുള്ള സാങ്കേതിക വിദ്യകളും ആശുപത്രിയിലുണ്ട. മുരിയാട്, പറപ്പൂക്കര, ആലത്തൂര്‍, നെല്ലായി,പോങ്കോത്ര, നിവാസികള്‍ ആശ്രയിച്ചിരുന്നത് ഈ ആരോഗ്യ കേന്ദ്രത്തെയായിരുന്നു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥയെ തുടര്‍ന്നാണ് ആരോഗ്യ കേന്ദ്രം അടച്ച് പൂട്ടിയതെന്ന് ബിജെപി ആരോപിച്ചു. കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യകേന്ദ്രം തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്നും കൊറോണ ടെസ്റ്റ് നടത്താനുള്ള ക്രമീകരണങ്ങള്‍ നടത്തണമെന്നും ബിജെപി ആവശ്യപ്പെട്ടു. ഇത്രയും സൗകര്യമുള്ള ആശുപത്രിയ ഉണ്ടായിട്ടും കൊറോണ ടെസ്റ്റ് നടത്താന്‍ ഇഎംഎസ് ഹാള്‍ തെരഞ്ഞെടുത്തതില്‍ അഴിമതിയുണ്ടോയെന്ന് അന്വേഷിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
ഓണ്‍ലൈനായി നടന്ന യോഗത്തില്‍ ജയന് മണ്ണാളത്ത് അധ്യക്ഷനായി. നിയോജകമണ്ഡലം നേതാക്കളായ അഖിലാഷ് വിശ്വനാഥന്,വേണു,എന്നിവര്‍ സംസാരിച്ചു. മഹേഷ് വെള്ളയത്ത്, ശ്രീജേഷ്, മനോജ് നെല്ലിപറമ്പില്‍, രതീഷ്, ജിനു ഗിരിജന്‍, ശ്രീരഥ് കൊച്ചുകുളം എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: