തൃശൂര്‍ : മദ്ധ്യ കേരളത്തിലെ കൊറോണ രോഗികള്‍ക്ക് ആശ്വാസമേകുന്നത് തൃശൂര്‍ മുളംകുന്നത്ത്കാവ് ഗവ.മെഡിക്കല്‍ കോളേജ്. ഇന്ത്യയിലെ തന്നെ ആദ്യത്തെ കോവിഡ് രോഗി തൃശ്ശൂരില്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തൊട്ട് തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഈ ആതുരാലയത്തെ ശ്രദ്ധേയമാക്കുന്നത്.
മെഡിക്കല്‍ കോളേജില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മൂന്ന് കൊറോണ മരണം മാത്രമാണ്. ജനുവരി 30.നു ഇന്ത്യയിലെ ആദ്യത്തെ കൊറോണ രോഗിയെ പ്രവേശിപ്പിച്ചതിന് ശേഷം ഇതുവരെ 1988 രോഗികളെയാണ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുളളത്. അതില്‍ 1798 രോഗികളും സുഖം പ്രാപിച്ച് വീടുകളിലേക്ക് മടങ്ങി. അത്യാസന്ന നിലയില്‍ എട്ട് രോഗികളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. നാല് രോഗികള്‍ക്ക് വെന്റിലേറ്റര്‍ വേണ്ടി വന്നു. ജില്ലയില്‍ കൊറോണ സംശയിക്കുന്ന 76ശതമാനം രോഗികളും ചികിത്സ തേടിയത് ഗവണ്മെന്റ് മെഡിക്കല്‍ കോളേജിലാണ്.
മറ്റു ജില്ലകളില്‍ നിന്നും അത്യാസന്ന രോഗികളെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് നിര്‍ദ്ദേശിക്കുന്നുണ്ട്. വിആര്‍ഡിഎല്‍ ലാബില്‍ ഇതിനോടകം ഏകദേശം പതിനായിരം സാമ്പിളുകള്‍ ടെസ്റ്റ് ചെയ്ത് റിപ്പോര്‍ട്ടാക്കി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലാബ് പലതരത്തിലുളള പരിശോധനകള്‍ നടത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുളളത്.
ഗവണ്മെന്റ് മെഡിക്കല്‍ കോളേജിലെ പീഡ് സെല്ലാണ് ജില്ലയിലെ കൊറോണ സര്വേയലന്സിന് എല്ലാ സൗകര്യങ്ങളും ചെയ്തുകൊണ്ടിരിക്കുന്നത്. അവരാണ് ജില്ലയിലെ കോണ്ട്രാക്റ്റ് ട്രാക്കിങ്ങിനു ശക്തമായ പിന്തുണ നല്‍കുന്നത്. ചികിത്സക്കായി പ്രവേശിപ്പിക്കപ്പെട്ടിട്ടുളളവരുടെ കോണ്ടാക്റ്റ് ട്രേസിങ്ങിനും മറ്റുമായി 24 മണിക്കൂറും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഡോക്ടര്‍മാരുടെയും ജിവനക്കാരുടെയും സംഘം തന്നെ മെഡിക്കല്‍ കോളേജ് ആസ്ഥാനത്തുണ്ട്.
ഇവരുടെ ഊണും ഉറക്കവും അക്കാദമിക് ബ്ലോക്കില്‍ തന്നെ.നിന്നും സുഖം പ്രാപിച്ച് വിട്ടയക്കപ്പെടുന്ന രോഗികള്‍ പല രീതിയിലാണ് അവരുടെ കൃതാര്‍ത്ഥത പ്രകടിപ്പിക്കാറുളളത്. നിസാമുദ്ദീന്‍ എന്ന രോഗി ചികിത്സ കഴിഞ്ഞ് പോകുമ്പോള്‍ അദ്ദേഹം കിടന്നിരുന്ന വാര്‍ഡില്‍ ടി.വി സ്ഥാപിച്ചു. രാവെന്നോ പകലെന്നോ ഭേദമില്ലാതെ വിശ്രമമെടുക്കാതെ ജോലി ചെയ്യാന്‍ തയ്യാറാവുന്ന ഡോക്ടര്‍മാരും നഴ്സുമാരും ആരോഗ്യപ്രവര്‍ത്തകരുമാണ് മെഡിക്കല്‍ കോളേജിനെ ജനപ്രിയമാക്കുന്നത്. അവര്‍ക്ക് നല്‍കാം ഒരു ബിഗ് സല്യൂട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: