കൊല്ലം: കൊല്ലം ഇഎസ്ഐ ആശുപത്രിയിലെ രോഗിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്ന ഐസിയുവിലെ ഡോക്ടര്‍മാരും നഴ്സുമാരും അടക്കം 38 പേര് ക്വാറന്റൈനില്‍ പ്രവേശിച്ചു.
കാലിന് രോഗം ബാധിച്ച് ഇഎസ്ഐ ആശുപത്രിയിലെ ഐസിയുവില്‍ രണ്ടാഴ്ചയ്ക്കു മുമ്പ് പ്രവേശിപ്പിച്ചിരുന്ന 71 കാരനായ പുരുഷനാണ് വെള്ളിയാഴ്ച കോവഡ് സ്ഥിരീകരിച്ചത്. എന്നാല്‍ ഇദ്ദേഹം കോവിഡ് ബാധയുടെ യാതൊരു ലക്ഷണങ്ങളും പ്രകടിപ്പിച്ചിരുന്നില്ല. കാലില്‍ ചെയ്യേണ്ടുന്ന ചെറിയ ശസ്ത്രക്രിയയ്ക്കു മുമ്പ് കോവിഡ് പരിശോധന നടത്തിയപ്പോഴാണ് ഫലം പോസിറ്റീവായത്. ഇദ്ദേഹത്തെ ഉടന്‍ തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ കോവിഡ് വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനിലയില്‍ കുഴപ്പമില്ല.
ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്ന ഐസിയുവിലെ 13 ഡോക്ടര്‍മാര്‍, 17 നഴ്സുമാര്‍, 4 പാരാമെഡിക്കല്‍ സ്റ്റാഫുകള്‍, 4 ക്ലീനിംഗ് സ്റ്റാഫുകള്‍ എന്നിവരാണ് ക്വാറന്റൈനില്‍ പ്രവേശിച്ചത്. ഇവര്‍ ആരും തന്നെ ഇതുവരെ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിട്ടില്ല. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. കോവിഡ് പോസിറ്റീവായ രോഗിക്കൊപ്പം ചികിത്സയില്‍ കഴിഞ്ഞിരുന്ന 11 രോഗികള്‍ ഉള്‍പ്പെടെ 58 പേരുടെ സ്രവം ശനിയാഴ്ച രാവിലെ തന്നെ പരിശോധനയ്ക്ക് അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: