കൊട്ടാരക്കര: ആയിരവല്ലി ക്ഷേത്രത്തിന് വളരെ അടുത്താണ് താമസിക്കുന്നതെങ്കിലും ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്താന്‍ സുരയ്ക്ക് എട്ടുവര്‍ഷത്തിലധികം കാത്തിരിക്കേണ്ടി വന്നു. എട്ടു വര്‍ഷം മുമ്പ് ഒരു രാത്രിയിലാണ് കല്‍പ്പണിക്കാരനായ സുരയ്ക്ക് വീഴ്ചയില്‍ ചലനശേഷി നഷ്ടപ്പെട്ടത്. കുറച്ചുനാളുകള്‍ക്ക് ശേഷം ഭാര്യ ഉപേക്ഷിച്ചുപോയി. വൃദ്ധയായ അമ്മയാണ് പ്രാഥമികകാര്യങ്ങള്‍ക്കു പോലും ഈ ചെറുപ്പക്കാരന് ആശ്രയം.
ആയിരവല്ലി മേഖലയില്‍ ഗൃഹസമ്പര്ക്കത്തിനിടെയാണ് സേവാഭാരതി പ്രവര്‍ത്തകര്‍ സുരയുടെ വീട്ടിലെത്തുന്നതും കാര്യങ്ങള്‍ മനസിലാക്കുന്നതും. ‘എട്ടുവര്‍ഷമായി ദേവിയുടെ തിരുനടയിലെത്തിയിട്ട്. എന്നെ അവിടെ കൊണ്ടുപോകാമോ’ സുരയുടെ കരളലിയിക്കുന്ന ചോദ്യം കേട്ട സേവഭാരതി ഉമ്മന്നൂര്‍ പഞ്ചായത്തുസമിതി പ്രവര്‍ത്തകര്‍ വീല്‍ചെയര്‍ വാങ്ങാനുള്ള പ്രയത്നം ആരംഭിച്ചു. സുമനസ്സുകളുടെ സഹായത്തോടെ വാങ്ങിയ വീല്‍ചെയറുമായി ഖണ്ഡ് കാര്യവാഹ് കെ.ആര്. വിനീഷ്, ഇന്‍ഡസ് മോട്ടോഴ്സ് കേരള ജനറല്‍മാനേജര്‍ ബിജു രാമകൃഷ്ണന്, പഞ്ചായത്തുസമിതി സെക്രട്ടറി എസ്.കെ. ശാന്തു, മണ്ഡല് കാര്യവാഹ് ബി. അനൂബ്, മഹിളാമോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് പ്രസീത സേതു, കര്‍ഷകമോര്‍ച്ച പ്രസിഡന്റ് ഷാജീവ്, രതീഷ് ആയിരവല്ലി, സേവാഭാരതി എക്സിക്യൂട്ടീവ് അംഗം ഒ.എ. അരുണ്‍ തുടങ്ങിയവര്‍ എത്തി. തുടര്‍ന്ന് വീല്‍ചെയറില്‍ സുരയെ അടുത്തുള്ള ആയിരവല്ലി ക്ഷേത്രത്തിലെത്തിച്ചു.
വീല്‍ചെയര്‍ കയറ്റാന്‍ സാധിക്കുന്ന തരത്തില്‍ വീട്ടിനുള്ളിലേക്ക് കോണ്‍ക്രീറ്റ് റാമ്പ്, ഫിസിയോതെറാപ്പി ചികിത്സയ്ക്കുള്ള സൗകര്യം, എല്ലാമാസവും ഭക്ഷ്യസാധനങ്ങള്‍ എത്തിക്കല്‍ എന്നിവ നടപ്പിലാക്കാനുള്ള ഒരുക്കത്തിലാണ് സേവാഭാരതി പ്രവര്‍ത്തകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: