ന്യൂദല്‍ഹി: കൊറോണ മഹാമാരിയെ തുടര്‍ന്ന് ഒട്ടുമിക്ക് രാജ്യങ്ങളും വന്‍കിട കമ്പനികളും സാമ്പത്തിക ഞെരുക്കം അനുഭവിക്കുമ്പോള്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ അതിശയമായിരിക്കുകയാണ് ഭാരതത്തിലെ വാണിജ്യരംഗം. മഹാമാരിയുടെ സമയത്തു പോലും ഏറ്റവും അനുകൂലമായ നിക്ഷേപ സ്ഥാനമായി മാറിയിരിക്കുകയാണ് ഇന്ത്യ. കഴിഞ്ഞ രണ്ടു മൂന്നു മാസത്തിനുള്ളില്‍ 20 ബില്യണ്‍ യുഎസ് ഡോളറിന്റെ (ഏകദേശം ഒന്നര ലക്ഷം കോടി രൂപ) നിക്ഷേപമാണ് രാജ്യത്തിലേയ്ക്കെത്തിയത്.
നിക്ഷേപങ്ങള്‍ വര്‍ധിക്കുന്നതിനനുസരിച്ച് ജോലിസാധ്യതകള്‍ വര്‍ധിക്കുകയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ശക്തിപെടുകയും ചെയ്യും. ഭാരതത്തിന്റെ വളര്‍ച്ചയും കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനത്തോടുള്ള വിശ്വാസവുമാണ് നിക്ഷേപകരുടെ എണ്ണവും തുകയും ഉയര്‍ത്താന്‍ കാരണമെന്ന് കണ്ണക്കുകള്‍ പറയുന്നു. മൊബൈല്‍ ആഗോള നിര്‍മ്മാതാകളായ സാംസങ് മുതല്‍ ടെക് വമ്പന്മാരായ ഗൂഗില്‍ ഉള്‍പ്പെടെ പതിനാറോളം വിദേശ കമ്പനികളാണ് മഹാമാരിയുടെ സമയത്തും ഇന്ത്യയില്‍ നിക്ഷേപം നടത്തിയത്.
ഈ അടുത്തിടെയാണ് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ ഇന്ത്യയുടെ ഡിജിറ്റല്‍ സാമ്പത്തിക രംഗത്തെ ത്വരിതപ്പെടുത്തിന്റെ ഭാഗമായി 10 ബില്ല്യണ്‍ ഡോളറിന്റെ (ഏകദേശം 75000 കോടി രൂപ) നിക്ഷേപം പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെയും നടത്തിയ വീഡിയോ കോണ്‍ഫറന്‍സിനു പിന്നാലെയാണ് വന്‍ നിക്ഷേപം രാജ്യത്തിനായി പ്രഖ്യാപിച്ച് ഗൂഗിള്‍ രംഗത്തെത്തിയത്.
അതേസമയം 1.2 ബില്യണ്‍ (ഏകദേശം 9000 കോടി രൂപ) ഡോളറിന്റെ നിക്ഷേപവുമായാണ് വാള്‍മാര്‍ട്ട് രാജ്യത്തെ സമീപിച്ചത്. അര്‍ക്കന്‍സാസിലെ ബെന്റണ്‍വില്ലെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ റീട്ടെയില്‍ കോര്‍പ്പറേഷനാണ് വാള്‍മാര്‍ട്ട് ഇങ്ക്. സമാനമായി അപ്പിള് കമ്പനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫോക്സ്കോണ്‍ ഒരു ബില്ല്യണ്‍ ഡോളറാണ് (ഏകദേശം 7500കോടി രൂപ) ഇന്ത്യയില്‍ നിക്ഷേപിച്ചത്.
ലോകത്തെ ഏറ്റവും വലിയ സമൂഹമാധ്യമ കമ്പനിയായ ഫേസ്ബുക്ക് ഇന്ത്യയുടെ റിലയന്‍സ് ജിയോ പ്ലാറ്റ്ഫോമിലേയ്ക്ക് 5.7 ബില്യണ്‍ ഡോളര്‍ (42000 കോടി രൂപ) നിക്ഷേപ്പിച്ചു. മറ്റൊരു കമ്പനിയിലെ ഫേസ്ബുക്കിന്റെ ഏറ്റവും വലിയ ഒറ്റ നിക്ഷേപമാണിത്. ഇതുപോലെ ക്വാല്‍കോം വെഞ്ച്വറേസ് 726 കോടി, തോംസണ്‍ 1069 കോടി, വീ വര്‍ക്ക് ഗ്ലോബല്‍ 749 കോടി, ഹിതാച്ചി 119 കോടി, കിയ മോട്ടോഴ്സ് 442 കോടി, സൗദി അറേബ്യയുടെ പിഎഫ്ഐ 11 കോടിയും നിക്ഷേപിച്ചു.
ഇതിനു പുറമെ ആഗോള വാഹന നിര്‍മ്മാതാകളായ ഹ്യൂണ്ടായി, വിപണന മേഘലയിലെ വമ്പന്മാരയ എസ്ജിഎസ്, ടെക്ക് സോഫ്റ്റ് വെയര്‍ ആപ്പ് കമ്പനികളായ അക്സ്റ്റ്രിയ, എഫ്5, സുസുക്കി (Tsuzuki), സാംസങ് എന്നിവരും രാജ്യത്തിന്റെ വിവിധ മേഖലയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: