കോഴിക്കോട്: സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ എരഞ്ഞിക്കല്‍ സ്വദേശി സംജുവിന് സിപിഎം നേതാക്കളുമായി അടുത്ത ബന്ധമാണുള്ളതെന്നും ഈ ബന്ധം സ്വര്ണ്ണക്കടത്തിനുപയോഗിച്ചിട്ടുണ്ടോ എന്ന കാര്യം അന്വേഷണ വിധേയമാക്കണമെന്നും ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.കെ.പി. പ്രകാശ്ബാബു ആവശ്യപ്പെട്ടു.
സംജു മാനേജിംഗ് പാര്‍ട്ട്ണറായ 15 കോടി രൂപ മുതല്‍ മുടക്കിയ മിയാമി കണ്വന്ഷന് സെന്റര്‍ നിര്‍മ്മിച്ചത് കണ്ടല്‍ക്കാടുകള്‍ നശിപ്പിച്ചാണെന്നും ഈ നിയമവിരുദ്ധ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് സിപിഎം നിയന്ത്രണത്തിലുള്ള പഞ്ചായത്തും വില്ലേജ് ഓഫീസറും കൂട്ടുനിന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. നേരത്തെ ചില കേസുകളില്‍ കസ്റ്റംസ് പിടികൂടിയ സംജുവിന്റെ ഭാര്യ പിതാവില്‍ നിന്നും സിപിഎം നിയന്ത്രണത്തിലുള്ള ചാരിറ്റബിള്‍ ട്രസ്റ്റ് വന്‍തുക കൈപ്പറ്റിയെന്ന വാര്‍ത്തയെക്കുറിച്ച് അന്വേഷിക്കണം.
ട്രസ്റ്റ് സംജുവില് നിന്നും ഭാര്യ പിതാവില്‍ നിന്നും സ്വീകരിച്ച സഹായങ്ങളെക്കുറിച്ച് സിപിഎം വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ട്രസ്റ്റിന്റെ പേരിലുള്ള ആംബുലന്‍സ് സംജുവിന്റെ നേതൃത്വത്തിലുള്ള സംഘം ദുരുപയോഗപ്പെടുത്തി എന്ന വാര്‍ത്തയെ കുറിച്ച് അന്വേഷിക്കണമെന്നും സംജുവിന്റെ ഉടമസ്ഥതയിലുള്ള മിയാമി കണ്വന്ഷന് സെന്റര്‍ കണ്ടുകെട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: