ലണ്ടന്‍: കളിക്കളത്തില്‍ വിജയങ്ങള്‍ കൊയ്ത് കുതിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റിക്ക്് കളത്തിന് പുറത്തും വമ്പന്‍ വിജയം. സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ ചാമ്പ്യന്‍സ് ലീഗില്‍ സിറ്റിക്ക് യുവേഫ ഏര്‍പ്പെടുത്തിയിരുന്ന രണ്ട് വര്‍ഷത്തെ വിലക്ക് രാജ്യാന്തര കായിക തര്‍ക്ക പരിഹാര കോടതി റദ്ദാക്കി.
വിലക്കിനൊപ്പം യുവേഫ ഏര്‍പ്പെടുത്തിയിരുന്ന പിഴയിലും കോടതി ഇളവ് വരുത്തി. മുപ്പത് മില്യന്‍ യൂറോയ്ക്ക്് (ഏകദേശം 255 കോടി രൂപ) പകരം പത്ത്് മില്യന്‍ യൂറോ (ഏകദേശം 85 കോടി രൂപ) പിഴയായി നല്കിയാല് മതി.
സ്വതന്ത്ര അന്വേഷണവുമായി സഹകരിക്കാത്തതിന്റെ പേരിലാണ് പിഴ. യൂറോപ്യന്‍ ഫുട്ബോള്‍ ക്ലബ്ബുകളുടെ സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിക്കുന്ന ഫെയര്‍പ്ലേ ചട്ടങ്ങള്‍ ലംഘിച്ചതിനും യുവേഫയെ തെറ്റിദ്ധരിപ്പിച്ചതിനുമാണ്് ഈ വര്‍ഷം ഫെബ്രുവരിയില്‍ യുവേഫ സിറ്റിയെ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന്് രണ്ട് വര്‍ഷത്തേക്ക് വിലക്കിയത്. ഇതിനെതിരെ സിറ്റി നല്കിയ അപ്പീലിലാണ് രാജ്യാന്തര കായിക തര്‍ക്ക പരിഹാര കോടതി വിലക്ക് റദ്ദാക്കിയത്.
വിലക്ക് നീക്കിയതോടെ മാഞ്ചസ്റ്റര്‍ സിറ്റിക്ക്് അടുത്ത സീസണിലെ ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ഘട്ടം മുതല്‍ കളിക്കാനാകും.
ഈ സീസണിലെ ചാമ്പ്യന്‍സ് ലീഗില്‍ വിലക്ക് ബാധകമല്ലായിരുന്നു. കൊറോണ മഹാമാരിയെ തുടര്‍ന്ന നിര്‍ത്തിവച്ച ഈ സീസണിലെ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ അടുത്ത മാസം ആരംഭിക്കും. മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാം പാദ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ആഗസ്റ്റ് എട്ടിന് എത്തിഹാദ് സ്റ്റേഡിയത്തില്‍ സ്്പാനിഷ് ലീഗ് ടീമായ റയല്‍ മാഡ്രിഡിനെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: