ആലപ്പുഴ: കോവിഡ് വ്യാപകമാകുന്ന സാഹചര്യത്തില്‍ നൂറനാട് ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐടിബിപി) ക്യാമ്പിലെ മുഴുവന്‍ ഉദ്യോഗസ്ഥരെയും സ്വാബ് ടെസ്റ്റിന് വിധേയമാക്കും. ഇവരുടെ സുരക്ഷ ഉറപ്പുുവരുത്താനും ചികിത്സയും നിരീക്ഷണവും ഉറപ്പാക്കാനും ജില്ല ഭരണകൂടവും ആരോഗ്യ വകുപ്പും നടപടികള്‍ സ്വീകരിച്ചു. ആകെ 350ലധികം ഉദ്യോഗസ്ഥരാണ് ഇവിടെയുള്ളത്. ഇതില്‍ 54 പേര്‍ക്ക് ശനിയാഴ്ച വരെ രോഗം സ്ഥിരീകരിച്ചിരുന്നു.
കഴിഞ്ഞ ദിവസം 118 പേരുടെ സ്വാബ് എടുത്ത് പരിശോധനയ്ക്ക് നല്‍കിയിട്ടുണ്ട്. ഇതിന് മുമ്പ് 92 പേരുടെ സ്വാബ് പരിശോധനയ്ക്ക് ശേഖരിച്ചിരുന്നു. പരിശോധയില്‍ കോവിഡ് 19 പോസിറ്റീവ് ആയവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നെഗറ്റീവ് ആകുന്നവരെ ക്വാറന്റൈന് ചെയ്യുന്നതിന് ജില്ല ഭരണകൂടം അടുത്തുള്ള മൂന്നു കെട്ടിടങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. ഇവരെ ഏറ്റെടുത്ത കെട്ടിടങ്ങളില്‍ ക്വാറന്റൈനില്‍ വയ്ക്കും. ഐടിബിപി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ചെങ്ങന്നൂര്‍ ആര്‍ഡിഒയെ ചുമതലപ്പെടുത്തി.
ഐടിബിപി ക്യാമ്പില്‍ കോവിഡ് ബാധിതകരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ കോവിഡ് രോഗ നിയന്ത്രണത്തിന്റെ ഭാഗമായി നൂറനാട്, പാലമേല്‍, താമരക്കുളം എന്നീ ഗ്രാമപഞ്ചായത്തുകളുടെ പരിധിയിലുള്ള മുഴുവന്‍ പ്രദേശങ്ങളും ലാര്‍ജ് ക്ലസ്റ്റര്‍ / കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
അതിനിടെ കേന്ദ്ര പ്രതിരോധ വകുപ്പിന്റെ കീഴില്‍ മാവേലിക്കര നൂറനാട്ട് പ്രവര്‍ത്തിക്കുന്ന ഐടിബിപി ബറ്റാലിയനെതിരെ ഒരു വിഭാഗം സിപിഎമ്മുകാര്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ കുപ്രചാരണം നടത്തുന്നു. നൂറനാട് ക്യാമ്പില്‍ ചില സൈനികര്‍ക്ക് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചതിന്റെ പേരില്‍ സൈനികരെ മുഴുവന്‍ അപമാനിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയുമാണ്. ഇന്ത്യ- ചൈന അതിര്‍ത്തിയിലും, ടിബറ്റന്‍ അതിര്‍ത്തിയിലും, മാവോയിസ്ററ് പ്രവര്‍ത്തന മേഖലകളിലും അതിനെ നേരിടാന്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ അര്‍ദ്ധസൈനിക വിഭാഗമായ ഐടിബിപി ബറ്റാലിയന് നൂറനാട് തുടങ്ങിയപ്പോള്‍ അതിനെ ശക്തമായി എതിര്‍ത്തത് മാവേലിക്കര എംഎല്‍എ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കളായിരുന്നു.
ചൈനീസ് സൈന്യത്തിന്റെ അക്രമത്തെ ചെറുക്കാന്‍ പോയ ജവാന്മാരും, ഛത്തീസ്ഗഡിലെ മാവോയിസ്റ് ആക്രമണം തടയാനും പോയ ജവാന്മാരും മടങ്ങി വരുമ്പോളാണ് ചില ജവാന്മാര്ക്ക് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: